സ്കൂള്‍ കായികോത്സവം:സമ്മാനങ്ങള്‍ വിതരണം ചെയ്തു

Update: 2018-05-07 17:13 GMT

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു ചടങ്ങ്

Full View

സംസ്ഥാന സ്കൂള്‍ കായികോത്സവത്തിലെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയതു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് സമ്മാനവിതരണം മാറ്റിവെച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന കായിക മേളയോടനുബന്ധിച്ചുളള മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്തു.

ചാമ്പ്യന്‍പട്ടം നേടിയ പാലക്കാട് ടീം മന്ത്രി കെ ടി ജലീലില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. 225 പോയന്‍റാണ് പാലക്കാടിന് ലഭിച്ചത്. സ്കൂളുകളുടെ വിഭാഗത്തില്‍ കോതമംഗലം മാര്‍ബേസിലിനാണ് കിരീടം.
വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കും ഒന്നാം സ്ഥാനം നേടിയവര്‍ക്കുമുളള കാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

2015ലെ കായികമേളയിലെ മികച്ച ക്യാമറാമാനുളള പുരസ്കാരം മീഡിയവണിലെ സനോജ്കുമാര്‍ ബേപ്പൂര്‍ ഏറ്റുവാങ്ങി.

മറ്റ് മാധ്യമ അവാര്‍ഡുകളും വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ വി മോഹന്‍കുമാര്‍, അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ, കാലിക്കറ്റ് സര്‍വ്വകലാശാല വി സി കെ മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Similar News