വന്‍കരയിലെ വേഗമേറിയ താരങ്ങളായി സ്യാബും ഹസന്‍ തഫ്തിയാനിയും 

Update: 2018-05-07 11:15 GMT
Editor : rishad
വന്‍കരയിലെ വേഗമേറിയ താരങ്ങളായി സ്യാബും ഹസന്‍ തഫ്തിയാനിയും 

കസാഖിസ്താന്‍റെ വിക്‌ടോറിയ സ്യാബ് കിനയും ഇറാന്‍റെ ഹസന്‍ തഫ്തിയാനും ഇനി വന്‍കരയിലെ വേഗമേറിയ താരങ്ങള്‍

കസാഖിസ്താന്‍റെ വിക്‌ടോറിയ സ്യാബ് കിനയും ഇറാന്‍റെ ഹസന്‍ തഫ്തിയാനും ഇനി വന്‍കരയിലെ വേഗമേറിയ താരങ്ങള്‍. പുരുഷ വിഭാഗം 100 മീറ്ററില്‍ നിലവിലെ ചാമ്പ്യന്‍ ഫെമി ഒഗ്‌നോദയെ അട്ടിമറിച്ചാണ് തഫ്തിയാന്‍ സ്വര്‍ണമണിഞ്ഞത്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് വെങ്കലം നേടി. തുടര്‍ച്ചയായ രണ്ട് ഫൌള്‍ സ്റ്റാര്‍ട്ടുകള്‍ക്ക് ശേഷമായിരുന്നു 100 മീറ്ററ്‍ പുരുഷവിഭാഗം ഫൈനല്‍ നടന്നത്. ഏഷ്യന്‍ റെക്കോഡ് ഉടമയും നിലവിലെ ചാമ്പ്യനുമായ ഫെമി ഒഗ്‌നോദയുടെ കടുത്ത വെല്ലുവിളി അവസാന നിമിഷമാണ് ഇറാന്‍റെ ഹസന്‍ തഫ് തിയാന്‍ മറികടന്നത്.

Advertising
Advertising

10.25 സെക്കന്‍ഡിലായിരുന്നു ഇറാന്‍ താരത്തിന്റെ ഫിനിഷിങ്. 10.26 സെക്കന്‍ഡില്‍ ഒഗ്‌നോദെ വെള്ളി നേടിയപ്പോള്‍ 10.31 സെക്കന്‍ഡില്‍ ചൈനീസ് തായ്‌പേയിയുടെ യാങ് ചുന്‍ ഹാനിനാണ് വെങ്കലം. ഗ്ലാമര്‍ പോരാട്ടത്തിന്റെ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെയും ഒഡീഷയുടെയും പ്രതീക്ഷയായിരുന്ന ദ്യുതി ചന്ദിന്റെ പ്രകടനം കാണാനിരുന്ന ഗാലറി നിരാശപ്പെട്ടു. ദ്യുതിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി കസാഖ് താരങ്ങളായ വിക്‌ടോറിയ സ്യാബ് കിനയും ഓള്‍ഗ സഫറോനോവയും സ്വര്‍ണവും വെള്ളിയും റാഞ്ചി.

11.39 സെക്കന്‍ഡിലാണ് വിക്‌ടോറിയയുടെ സുവര്‍ണക്കുതിപ്പ്. 11.45 സെക്കന്‍ഡില്‍ ഓള്‍ഗ രണ്ടാമതെത്തിയപ്പോള്‍ ദ്യുതിക്ക് 11.52 എന്ന സമയം കുറിക്കാനേ കഴിഞ്ഞുള്ളു.

Writer - rishad

contributor

Editor - rishad

contributor

Similar News