മോണ്‍ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്‍റ്; ഫെഡററെ വീഴ്ത്തി സവറേവിന് കിരീടം 

Update: 2018-05-09 02:34 GMT
Editor : rishad
മോണ്‍ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്‍റ്; ഫെഡററെ വീഴ്ത്തി സവറേവിന് കിരീടം 

രണ്ടു സെറ്റുകളിലും വ്യക്തമായ ആധിപത്യം നേടിയാണ് ജര്‍മ്മനിക്കാരനായ സവറേവിന്റെ ജയം

മോണ്‍ട്രിയല്‍ മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്‍റ് പുരുഷ ഫൈനലില്‍ റോജര്‍ ഫെഡററെ കീഴടക്കി അലക്‌സാണ്ടര്‍ സവറേവിന് കിരീടം. രണ്ടു സെറ്റുകളിലും വ്യക്തമായ ആധിപത്യം നേടിയാണ് ജര്‍മ്മനിക്കാരനായ സവറേവിന്റെ ജയം. സ്കോര്‍: 6-3, 6-4.

പത്ത് വര്‍ഷത്തിനിടയില്‍ കിരീടം നേടുന്ന ആദ്യത്തെ പ്രായം കുറഞ്ഞ വ്യക്തിയാവുകയാണ് നേട്ടത്തോടെ സവറേവ്.ആസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന ഫെഡററുടെ തോല്‍വി കാണികളെ നിശബ്ദരാക്കി. ഇൌ വര്‍ഷം ഫെഡററെ തോല്‍പിക്കുന്ന മൂന്നാമത്തെ കളിക്കാരനാണ് സവറേവ്.

Writer - rishad

contributor

Editor - rishad

contributor

Similar News