വീനസിനെ അട്ടിമറിച്ച് മുഗുരുസക്ക് കിരീടം

Update: 2018-05-16 10:03 GMT
Editor : Alwyn K Jose
വീനസിനെ അട്ടിമറിച്ച് മുഗുരുസക്ക് കിരീടം

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ വീനസ് വില്യംസിനെ അട്ടിമറിച്ച് സ്‍പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസക്ക് കന്നി കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുഗുരുസയുടെ ജയം.

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ വീനസ് വില്യംസിനെ അട്ടിമറിച്ച് സ്‍പാനിഷ് താരം ഗാര്‍ബൈന്‍ മുഗുരുസക്ക് കന്നി കിരീടം. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മുഗുരുസയുടെ ജയം. ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാടിയാണ് മുഗുരുസ നേടിയതെങ്കില്‍ രണ്ടാം സെറ്റില്‍ വീനസിനെ നിഷ്‍പ്രഭമാക്കി കൊണ്ടായിരുന്നു സ്‍പാനിഷ് താരം കിരീടത്തില്‍ മുത്തമിട്ടത്. സ്‍കോര്‍: 7-5, 6-0.

Advertising
Advertising

സ്ലൊവാക്യയുടെ മഗ്ദലേന റിബറിക്കോവയെ തകര്‍ത്തായിരുന്നു മുഗുരുസയുടെ ഫൈനല്‍ പ്രവേശം. 2015 വിംബിള്‍ഡണ്‍ ഫൈനലില്‍ സെറീന വില്യംസിനോടേറ്റ തോല്‍വിക്ക് സെറീനയുടെ സഹോദരി വീനസിനോട് പകരംവീട്ടിയാണ് മുഗുരുസ വിജയകാഹളം മുഴക്കിയത്. ''ഞാന്‍ ചെറിയ കുട്ടിയായിരുന്ന സമയത്ത് വീനസിന്റെയും സെറീനയുടെയും എയ്‍സുകള്‍ കണ്ടാണ് വളര്‍ന്നത്. ഈ നേട്ടം എന്നെ സംബന്ധിച്ച് സ്വപ്നതുല്യമാണ്. വീനസിനെതിരെ കളിക്കാന്‍ കഴിഞ്ഞതും കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞതും വലിയൊരു സാഫല്യമാണ്'' - മത്സരത്തിന് ശേഷം 23 കാരിയായ മുഗുരുസ പറഞ്ഞു. വിംബിള്‍ഡണ്‍ ചരിത്രത്തില്‍ ഒമ്പതാം തവണയാണ് വീനസ് ഫൈനലിലെത്തുന്നത്. ഇതില്‍ അഞ്ച് തവണ അവര്‍ കിരീടം ചൂടുകയും ചെയ്തിരുന്നു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News