ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ ഇന്ന് 16 ഫൈനലുകള്‍ 

Update: 2018-05-23 20:25 GMT
Editor : rishad
ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ ഇന്ന് 16 ഫൈനലുകള്‍ 

റോത്തക്കില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ 16 ഫൈനലുകള്‍

റോത്തക്കില്‍ നടക്കുന്ന ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ 16 ഫൈനലുകള്‍, മീറ്റിലെ ഗ്ലാമര്‍ ഇനങ്ങളായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 100 മീറ്റര്‍, 4ഗുണം 400 മീറ്റര്‍ എന്നീ മത്സരങ്ങളുടെ ഫൈനല്‍ ഇന്ന് നടക്കും. നിരാശയുടെ ആദ്യദിനങ്ങള്‍ക്ക് പിന്നാലെ മെഡല്‍ പട്ടികയില്‍ മികച്ച സ്ഥാനം ലക്ഷ്യമിട്ടാണ് കേരളം ഇന്നിറങ്ങുക. മീറ്റിന്റെ ആദ്യദിനങ്ങളില്‍ തണുത്ത പ്രകടനം കാഴ്ച്ചവെച്ച കേരളം മെഡല്‍ പട്ടികയില്‍ വ്യക്തമായ മേധാവിത്വം പുലര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ അനസും അമലും കേരളത്തിന്റെ മെഡല്‍പ്രതീക്ഷകളാണ്.

Advertising
Advertising

പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ നിവിയ ആന്റണി, പെണ്‍കുട്ടികളുടെ തന്നെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയ് എന്നിവരും കേരളത്തിനായി മെഡല്‍ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകര്‍. അപര്‍ണ 100 മീറ്ററിലും മത്സരിക്കുന്നുണ്ട്. ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെല്‍ബിനും 800 മീറ്ററില്‍ ആദര്‍ശും ക്വാളിഫയര്‍ റൌണ്ടില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

മീറ്റിലെ ഗ്ലാമര്‍ ഇനമായ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4*100 മീറ്റര്‍ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളാ ടീം. അതേസമയം ഹരിയാനയിലെ തണുപ്പ് വില്ലനാകുമെന്ന ഭയം പരിശീലകര്‍ക്കും താരങ്ങള്‍ക്കുമുണ്ട്. സ്വന്തം നാടും അനുകൂല കാലാവസ്ഥയും മുതലെടുത്ത ഹരിയാനയാണ് ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ മുന്നിലുള്ളത്. മീറ്റില്‍ ഇതുവരെ രണ്ടു സ്വര്‍ണമാണ് ഹരിയാന സ്വന്തമാക്കിയത്. ഫീല്‍ഡ് ഇനങ്ങളില്‍ ഹരിയാനയും പഞ്ചാബും മേധാവിത്വം പുലര്‍ത്തിയേക്കും.

Writer - rishad

contributor

Editor - rishad

contributor

Similar News