ശീതകാല ഒളിമ്പിക്സില്‍ റഷ്യക്ക് വിലക്ക്

Update: 2018-05-24 02:48 GMT
Editor : Alwyn K Jose
ശീതകാല ഒളിമ്പിക്സില്‍ റഷ്യക്ക് വിലക്ക്
Advertising

റഷ്യയുടെ ദേശീയ ഉത്തേജകമരുന്ന് ഏജന്‍സിയുടെ അറിവോടെ താരങ്ങള്‍ മരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിന് റഷ്യക്ക് വിലക്ക്. റഷ്യയുടെ ദേശീയ ഉത്തേജകമരുന്ന് ഏജന്‍സിയുടെ അറിവോടെ താരങ്ങള്‍ മരുന്ന് ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം.

2018ല്‍ ദക്ഷിണകൊറിയയിലെ പ്യോങ്ചാഗില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനാണ് റഷ്യന്‍ ടീമിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 2014 ലെ സോചി ഒളിമ്പിക്സില്‍ റഷ്യന്‍ അധികൃതരുടെ ഒത്താശയോടെ തന്നെ താരങ്ങള്‍ ഉത്തേജകമരുന്നുകള്‍ ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് അന്താഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ കുറ്റം ചെയ്യാത്ത താരങ്ങള്‍ക്ക് സ്വതന്ത്രമായി മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ റഷ്യ രംഗത്ത് വന്നു. വരുന്ന ഒളിമ്പിക് ഗെയിമുകളില്‍ റഷ്യ പങ്കെടുത്തേക്കില്ലെന്നാണ് സൂചനകള്‍. റഷ്യന്‍ ടീമിനെ പങ്കെടുപ്പിക്കാത്ത ഒളിമ്പിക്സ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് റഷ്യന്‍ ദേശീയ ടെലിവിഷനും അറിയിച്ചു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News