തങ്കത്തിളക്കത്തില്‍ കാലിക്കറ്റ് സര്‍വകലാശാല

Update: 2018-05-25 12:47 GMT
Editor : Alwyn K Jose
തങ്കത്തിളക്കത്തില്‍ കാലിക്കറ്റ് സര്‍വകലാശാല
Advertising

കോയമ്പത്തൂരിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ നാലാം ദിവസമായ ഇന്ന് കാലിക്കറ്റ് സർവകലാശാലക്ക് മികച്ച നേട്ടം.

Full View

കോയമ്പത്തൂരിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ നാലാം ദിവസമായ ഇന്ന് കാലിക്കറ്റ് സർവകലാശാലക്ക് മികച്ച നേട്ടം. ഇന്ന് കാലിക്കറ്റ് സർവകലാശാല മൂന്ന് സ്വർണം നേടി.

രാവിലെ നടന്ന 5000 മീറ്റർ നടത്തത്തിൽ കെടി നീന നേടിയ സ്വർണത്തിലൂടെയാണ് കാലിക്കറ്റ് സർവകലാശാല ഇന്ന് മെഡൽ വേട്ട തുടങ്ങിയത്. ഈ ഇനത്തിൽ എംജി സർവകലാശാലയുടെ മേരി മാർഗരറ്റ് വെങ്കലം നേടി. വനിതകളുടെ നൂറ് മീറ്റർ ഹഡിൽസിൽ കാലിക്കറ്റ് സർവകലാശാലയുടെ എം സുജിനക്കാണ് സ്വർണം. എംജി സർവകലാശാലയിലെ ഡൈബി സെബാസ്റ്റ്യൻ ഈ മത്സരത്തിൽ വെള്ളി നേടി. 100 മീറ്റർ ഹഡിൽസിലും കാലിക്കറ്റ് സർവകലാശാലക്കു തന്നെയായിരുന്നു സ്വർണം. മൈമോൻ പൗലോസാണ് സ്വർണം നേടിയത് . ഇതുവരെയുള്ള മത്സരങ്ങളിൽ എംജി സർവകലാശാലക്ക് മൂന്ന് സ്വർണമാണുള്ളത്. പുരുഷ ഹൈജംപിൽ ജിയോ ജോസാണ് എംജിക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. പോൾ വാട്ടിൽ രേഷ്മ രവീന്ദ്രൻ, വനിതകളുടെ ഹൈജംപിൽ ജിനു മരിയ മാനുവൽ എന്നിവരും എംജി സർവകലാശാലക്കായി സ്വർണം കരസ്ഥമാക്കി. ലോങ് ജംപിൽ നയന ജയിംസ് നേടിയ സ്വർണമാണ് കേരള സർവകലാശാലക്കുള്ള ഏക സ്വർണ നേട്ടം. അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പ് നാളെയാണ് സമാപിക്കുക.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News