'സ്നേഹമെന്തെന്ന് പഠിപ്പിച്ചവള്‍, അവസാന ശ്വാസം വരെ പോരാടിയവള്‍'... മകളുടെ വിയോഗത്തെ കുറിച്ച് അഡ്രിയാന്‍ ലൂണ

'മകൾ ഈ ചെറിയ പ്രായത്തിൽ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതിൽ പ്രധാനം'

Update: 2022-07-04 07:06 GMT

മകളുടെ വിയോഗത്തെ കുറിച്ച് വേദന നിറഞ്ഞ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ. തന്‍റെ ആറ് വയസ്സുകാരിയായ മകൾ ജൂലിയേറ്റയുടെ മരണം ലൂണ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. ഏപ്രിൽ 9നാണ് ജൂലിയേറ്റ സിസ്റ്റിക് ഫൈബ്രോസിസ് എന്ന രോഗത്തോട് പോരാടി വിടവാങ്ങിയത്. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളെയും ബാധിക്കുന്ന രോഗമാണിത്.

മകൾ ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്ന് ലൂണ കുറിച്ചു. ഒരിക്കലും പരാജയം സമ്മതിക്കരുത് എന്നതാണ് അതിൽ പ്രധാന പാഠം. അവസാന ശ്വാസം വരെ അവൾ പോരാടി. താന്‍ അത് ഒരിക്കലും മറക്കില്ലെന്നും ലൂണ പറഞ്ഞു.‌

Advertising
Advertising

ലൂണയുടെ കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങള്‍

"അഗാധമായ സങ്കടത്തോടെ എന്‍റെ മകള്‍ ജൂലിയേറ്റയുടെ വിയോഗ വാര്‍ത്ത അറിയിക്കുകയാണ്. ഏപ്രില്‍ 9നാണ് അവള്‍ വിടവാങ്ങിയത്. ഞാനും എന്‍റെ കുടുംബവും വലിയ വേദനയിലാണ്. അതൊരിക്കലും ഇല്ലാതാവില്ല.

സ്നേഹം നിറഞ്ഞ, കാരുണ്യമുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ ഞങ്ങൾ അവളെ ജീവിതത്തിലെ മാതൃകയായി എപ്പോഴും ഓർക്കും. രോഗത്തോട് പൊരുതുമ്പോഴും എപ്പോഴും പുഞ്ചിരി തൂകി അവള്‍. അവളുടെ സ്നേഹം ദിവസം മുഴുവനും സന്തോഷം നല്‍കി.

ജൂലിയേറ്റ, ഈ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ നീ എന്നെ പഠിപ്പിച്ചു. എങ്ങനെ സ്നേഹിക്കണമെന്നും പേടികളെ എങ്ങനെ നേരിടണമെന്നും ജീവിതത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ടായാലും ഒരിക്കലും പരാജയം സമ്മതിക്കരുതെന്നും എന്നെ നീ പഠിപ്പിച്ചു. സിസ്റ്റിക് ഫൈബ്രോസിസിനെതിരെ അവസാന ശ്വാസം വരെ നീ പോരാടി. അത് ഞാനൊരിക്കലും മറക്കില്ല"



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News