ലൗസേന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഒന്നാമത്‌

89.8 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ഒന്നാമത് എത്തിയത്. 85.88 മീറ്റർ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് രണ്ടാം സ്ഥാനവും 83.72 മീറ്റർ എറിഞ്ഞ അമേരിക്കയുടെ കുർട്വ തോംപ്‌സൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Update: 2022-08-27 01:44 GMT
Editor : banuisahak | By : Web Desk
Advertising

സൂറിച്ച്: ലൗസേൻ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ഒളിന്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്രക്ക് ഒന്നാം സ്ഥാനം. ജാവലിൻ ത്രോയിൽ 89.8 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ഒന്നാമത് എത്തിയത്. ആദ്യ ശ്രമത്തിൽ തന്നെ നീരജ് വിജയം കണ്ടു. ഈ നേട്ടത്തോടെ സൂറിച്ചിൽ നടക്കുന്ന ഡയമണ്ട് ലീഗ് ബിഗ് ഫൈനലിനും നീരജ് യോഗ്യത നേടി.

85.88 മീറ്റർ കണ്ടെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലെയ്ഷ് രണ്ടാം സ്ഥാനവും 83.72 മീറ്റർ എറിഞ്ഞ അമേരിക്കയുടെ കുർട്വ തോംപ്‌സൺ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തന്റെ ആദ്യ ത്രോയിൽ തന്നെ 89.08 മീറ്റർ ദൂരം താണ്ടാൻ നീരജിന് സാധിച്ചതാണ് മത്സരത്തിൽ നിർണായകമായത്.

നേരത്തെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ നേട്ടത്തിനിടെ നീരജിന് പരിക്കേറ്റിരുന്നു. പരിക്കിൽനിന്ന് പൂർണ മുക്തനാവാതിരുന്നതിനാൽ തൊട്ടുപിന്നാലെ നടന്ന കോമൺവെൽത്ത് ഗെയിംസ് നീരജിന് നഷ്ടമായിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു നീരജ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News