ഇന്തോനേഷ്യ ഓപ്പണിൽ സിന്ധു സെമി ഫൈനലിൽ

ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്.

Update: 2021-11-26 15:56 GMT
Editor : abs | By : Web Desk

ഇന്തോനേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പൻഷിപ്പിൽ വനിതാ സിംഗിൾസിൽ ഇന്ത്യൻ താരം സിന്ധു സെമി ഫൈനലിൽ കടന്നു. ദക്ഷിണ കൊറിയയുടെ സിം യുജിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്.

ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മൂന്നും ഗെയിമുകളിൽ സിന്ധു തിരിച്ചു വരികയായിരുന്നു. മത്സരം ഒരു മണിക്കൂറും ആറു മിനിറ്റും നീണ്ടു നിന്നു. സ്‌കോർ 14-21, 21-19, 21-14.   

നാളെ നടക്കുന്ന സെമിയിൽ രചനോക് ഇന്റാനോണെയെ ആണ് സിന്ധു നേരിടുന്നത്. ഇന്ത്യയുടെ പുരുഷ ഡബിൾസ് ടീമും സെമിയിലെത്തിയിട്ടുണ്ട്. ഷെട്ടി- സാത്വിക് റെഡ്ഡി സഖ്യം മലേഷ്യയുടെ ഗോഹ് സെ ഫെയി- നൂർ ഇസുദ്ദീൻ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോർ, 21-19,21-19

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News