തകർത്തടിച്ച് വൈഭവ്; ശ്രേയസിന് കീഴിൽ ഇന്ത്യക്ക് ആദ്യ ജയം, സിംബാബ്‌വെയെ തോൽപ്പിച്ചത് 7 വിക്കറ്റിന്

18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത പേസർ മയങ്ക് യാദവാണ് പ്ലെയർഓഫ്ദിമാച്ച്

Update: 2026-07-23 15:13 GMT
Editor : Sharafudheen TK | By : Sports Desk

ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. സിംബാബ്‌വെ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. കന്നി അർധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവൻഷിയുടെ(19 പന്തിൽ 50) ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്.നാല് ഫോറും സിക്‌സറും സഹിതമാണ് 15 കാരൻ ഫിഫ്റ്റി നേടിയത്. നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായും വൈഭവ് ഇതോടെ മാറി. ഇഷാൻ കിഷൻ(24 പന്തിൽ 35), ശ്രേയസ് അയ്യർ(24 പന്തിൽ 28 നോട്ടൗട്ട്) മികച്ച പിന്തുണ നൽകി. അഭിഷേക് ശർമ(1) റണ്ണെടുത്ത് മടങ്ങി. സിംബാബ്‌വെക്കായി ബ്ലെസിങ് മുസറബാനി രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് അയ്യരിന് കീഴിൽ ഇന്ത്യ സ്വന്തമാക്കുന്ന ആദ്യ ടി20 വിജയമാണിത്. നേരത്തെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യ സമ്പൂർണ പരാജയമാണ് നേരിട്ടത്.

Advertising
Advertising

   നേരത്തെ ഇന്ത്യൻ പേസർമാരുടെ  ബൗളിങ് മികവിലാണ് ആതിഥേയരെ ചെറിയ സ്‌കോറിൽ ഒതുക്കാനായത്. മയങ്ക് യാദവും പ്രിൻസ് യാദവും രണ്ട് വിക്കറ്റുമായി തിളങ്ങി. അശോക് ശർമ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ചു. വെസ്ലി വധേവെറക്കെ മാത്രമാണ് സിംബാബ്‌വെ നിരയിൽ മികച്ചനിൽക്കാനായത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News