ഏഷ്യൻ കപ്പ്; ജപ്പാൻ 57ന് ഓൾഔട്ട്, അഞ്ച് ഓവറിൽ കളി തീർത്ത് ഇന്ത്യ സെമിയിൽ

15 പന്തിൽ 40 റൺസെടുത്ത ഷഫാലി വർമയാണ് ടോപ് സ്‌കോറർ

Update: 2026-09-18 12:51 GMT
Editor : Sharafudheen TK | By : Sports Desk

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ആതിഥേയരായ ജപ്പാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ 19.5 ഓവറിൽ 57 റൺസിൽ ഓൾ ഔട്ടായി. 5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. 15 പന്തിൽ 40 റൺസുമായി ഷെഫാലി വർമ പുറത്താകാതെ നിന്നു. ഷെഫാലിക്കൊപ്പം ഓപ്പണറായി ഇറങ്ങിയ ഗുണാലൻ കമാലിനി വേഗത്തിൽ(0) മടങ്ങി. പിന്നാലെ വന്ന ഭാരതി ഫുൽമാലി ആറു റൺസിന് പുറത്തായി. നാലാമതായി ഇറങ്ങിയ റിച്ച ഘോഷ് 6 പന്തിൽ 12 റൺസുമായി ഷെഫാലിക്കൊപ്പം പുറത്താകാതെ നിന്ന് ഇന്ത്യയുടെ ജയം അനായാസമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ജപ്പാൻ ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ഓപ്പണർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 25 റൺസെടുത്ത 16കാരി അയക കാറ്റോ സ്റ്റാഫോർഡയുടെ പ്രകടനമാണ് സ്‌കോർ 50 കടത്തിയത്. സഹ ഓപ്പണർ ഹരുന ഇവാസാകിയാണ്(10) രണ്ടക്കം കടന്ന മറ്റൊരാൾ. ജപ്പാൻ ഇന്നിങ്സിൽ ആകെ പിറന്നത് 3 ഫോറുകൾ മാത്രം ഇന്ത്യക്കായി ശ്രീചരണി 4 വിക്കറ്റുമായി തിളങ്ങി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News