ക്ലാസിക് ഷോട്ടുകളുമായി രാഹുൽ ദ്രാവിഡിന്റെ മകൻ; ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിന് ജയം- വീഡിയോ

സമിത് ദ്രാവിഡും ഓപ്പണർ രോഹൻ പാട്ടീലും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 70 റൺസിന്റെ കൂട്ടുകെട്ടാണ് ബെംഗളൂരുവിന് അടിത്തറ പാകിയത്.

Update: 2026-07-02 18:10 GMT
Editor : Sharafudheen TK | By : Sports Desk

ബെംഗളൂരു: ആഭ്യന്തര ക്രിക്കറ്റലിൽ മികച്ച പ്രകടനം പുറത്തെടുത്ത് രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ്. മഹാരാജ ട്രോഫി കെഎസ്‌സിഎ ടി20 ടൂർണമെന്റിൽ ഹുബ്ലി ടൈഗേഴ്‌സിനെതിരായ മത്സരത്തിലാണ് ബെംഗളൂരു ബ്ലാസ്റ്റേഴ്‌സിനായി സമിത്, രാഹുൽ ദ്രാവിഡിനെ ഓർമിപ്പിക്കുന്ന ഷോട്ടുകളുമായി ശ്രദ്ധേയ ബാറ്റിങ് കാഴ്ചവെച്ചത്. 23 പന്തുകളിൽ നിന്ന് ആറുഫോറുകൾ സഹിതം 32 റൺസാണ്  നേടിയത്.  താരത്തിന്റെ ബാറ്റിങ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകൾ പായിച്ചാണ് സമിത് കാണികളെ വിസ്മയിപ്പിച്ചത്.

Advertising
Advertising

 ബാക്ക്ഫുട്ട് കട്ട്, കവർ ഡ്രൈവ്, പുൾ ഷോട്ട്, ലോഫ്റ്റഡ് ഡ്രൈവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. സമിത് ദ്രാവിഡും ഓപ്പണർ രോഹൻ പാട്ടീലും (38 പന്തിൽ 64) ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 70 റൺസിന്റെ കൂട്ടുകെട്ടാണ് ബെംഗളൂരുവിന് ശക്തമായ അടിത്തറയേകിയത്. തുടർന്ന് പ്രവീൺ ദുബെയുടെ (28 പന്തിൽ 51) അർധസെഞ്ചുറിയുടെയും സഹായത്തോടെ നിശ്ചിത 20 ഓവറിൽ ബെംഗളൂരു 7 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടി.മറുപടി ബാറ്റിങിനിറങ്ങിയ ഹുബ്ലി ടൈഗേഴ്‌സ് പോരാട്ടം 201 റൺസിൽ അവസാനിച്ചു. ബെംഗളൂരുവിന് രണ്ട് റൺസ് ജയം.  

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News