'കോഹ്‌ലിയെ മാതൃകയാക്കൂ'; സഞ്ജുവിനെ ഒഴിവാക്കിയതിന്റെ കാരണം തുറന്നുപറഞ്ഞ് സഞ്ജയ് മഞ്ചരേക്കർ

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജുവിനെ പരിഗണിക്കുമെന്ന് ഗംഭീർ സൂചന നൽകി

Update: 2026-07-08 18:22 GMT
Editor : Sharafudheen TK | By : Sports Desk

നോട്ടിങ്ഹാം: ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിനെ സിംബാബ്‌വെക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കതിന്റെ കാരണം തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. മലയാളി താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയതിനുള്ള ഒരേയൊരു കാരണം അദ്ദേഹത്തിന്റെ ഫിറ്റ്‌നസാണെന്നാണ് സഞ്ജയ് മഞ്ചരേക്കർ അഭിപ്രായപ്പെട്ടത്. മികച്ച ശാരീകികക്ഷമത നിലനിർത്തുന്ന കാര്യത്തിൽ വിരാട് കോഹ്‌ലിയെ സഞ്ജു മാതൃകയാക്കണമെന്നും മഞ്ചരേക്കർ പറഞ്ഞു

Advertising
Advertising

  'സഞ്ജുവിനെ ഒഴിവാക്കുന്നതിന് സാധുവായ ഒരേയൊരു കാരണം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് മാത്രമാണ്. ഇക്കാര്യമാണ് പരിഗണിച്ചതെങ്കിൽ അത് ശരിയായ തീരുമാനമാണ്. മികച്ച ശാരീരികക്ഷമത നിലനിർത്താത്തതിലൂടെ സഞ്ജു സ്വയം തിരിച്ചടി ഇരന്നുവാങ്ങുകയാണ്. കരിയറിന്റെ ഈ ഘട്ടത്തിൽ സഞ്ജു വിരാട് കോഹ്ലിയെ തന്റെ മാതൃകയാക്കണം-  മഞ്ചറേക്കർ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ പ്ലേയിങ് ഇലവനിൽ നിന്ന് സഞ്ജു സാംസണിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി പരിശീലകൻ ഗൗതം ഗംഭീർ രംഗത്തെത്തി. ടീമിൽ സഞ്ജുവിന്റെ റോൾ എന്താണെന്നതിനെക്കുറിച്ച് താരത്തിന് വ്യക്തത നൽകിയിട്ടുണ്ടെന്നും നിലവിലെ പരമ്പരയിൽ സഞ്ജുവിന് ഇനിയും മടങ്ങിവരാൻ സാധിക്കുമെന്നും ഗംഭീർ വ്യക്തമാക്കി.സീരിസിലെ ആദ്യ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. അയർലൻഡിനെതിരായ ടി20 പരമ്പര കൈവിട്ട ശേഷം ഇംഗ്ലീഷ് മണ്ണിലെത്തിയ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയും നിലം തൊടാനായില്ല. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ച പരമ്പരിയിൽ രണ്ടും മൂന്നും മാച്ചുകളിൽ ഇന്ത്യ തോൽവി നേരിട്ടിരുന്നു. വ്യാഴാഴ്ച ബ്രെസ്റ്റോളിലാണ് പരമ്പരയിലെ നാലാം മത്സരം

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News