'എന്തിനാണ് അവനെ ഒഴിവാക്കുന്നത്, സഞ്ജു എത്തിയതില്‍ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്': സിഎസ്‌കെയില്‍ ഋതുരാജിനായി മുന്‍ ഇന്ത്യന്‍ നായകന്‍

''ചെന്നൈയ്ക്ക് വേണ്ടി ഒരു സീസൺ മാത്രമേ സഞ്ജു കളിച്ചിട്ടുള്ളൂ. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിലും അസാധാരണമായ നേട്ടങ്ങളൊന്നും സഞ്ജുവിനില്ല''

Update: 2026-11-15 05:47 GMT

ചെന്നൈ: മോശം ഫോമിലാണെങ്കിലും നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്.  സഞ്ജു സാംസണെ ടീമിന്റെ നായകസ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കരുതെന്നും ഋതുരാജിനെ തന്നെ ക്യാപ്റ്റനായി തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ യൂട്യൂബ് ചാനലായ 'ചീക്കി ചീക്ക'യിലൂടെയായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.

കഴിഞ്ഞ രണ്ട് സീസണുകളിലായി ഋതുരാജ് ഗെയ്‌ക്‌വാദിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. 2026 ഐപിഎല്ലിൽ 14 ഇന്നിംഗ്‌സുകളിൽ നിന്ന് 28.08 ശരാശരിയിലും 123.44 സ്‌ട്രൈക്ക് റേറ്റിലും 337 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. കഴിഞ്ഞ രണ്ട് സീസണുകളിലായി ആകെ 459 റൺസ് മാത്രമാണ് ഋതുരാജിന്റെ സമ്പാദ്യം. എങ്കിലും 29കാരനായ താരത്തെ ഇപ്പോൾ കൈവിടരുതെന്നാണ് ശ്രീകാന്ത് പറയുന്നത്. 

Advertising
Advertising

"എന്തിനാണ് ഋതുരാജിനെ ഒഴിവാക്കുന്നത്? തീർച്ചയായും അവനെ നിലനിർത്തണം. സഞ്ജു സാംസൺ ടീമിലെത്തിയതോടെ ഋതുരാജിന്റെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട് എന്നത് ശരിയാണ്. കഴിഞ്ഞ രണ്ട് വർഷമായി ഋതുരാജ് അസാധാരണമായൊന്നും ചെയ്തിട്ടില്ല. എങ്കിലും മുൻകാലങ്ങളിൽ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണവൻ. അടുത്ത വർഷത്തെ മെഗാ ലേലത്തിൽ വേണമെങ്കിൽ ഇക്കാര്യം ആലോചിക്കാം. നിലവിൽ സ്ഥിരതയുള്ള ഒരു ടീമിനെ നിലനിർത്തുകയാണ് വേണ്ടത്" ശ്രീകാന്ത് വ്യക്തമാക്കി. 

"ഋതുരാജിനെ തന്നെ ക്യാപ്റ്റനായി തുടരാൻ അനുവദിക്കണം. സഞ്ജു സാംസണെ ഞാനൊരിക്കലും ഇപ്പോള്‍ ക്യാപ്റ്റനാക്കില്ല. അവൻ ചെന്നൈയ്ക്ക് വേണ്ടി ഒരു സീസൺ മാത്രമേ കളിച്ചിട്ടുള്ളൂ. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിലും അസാധാരണമായ നേട്ടങ്ങളൊന്നും സഞ്ജുവിനില്ല. ഓരോ സീസണിലും വിരലിലെണ്ണാവുന്ന ഇന്നിംഗ്‌സുകളിൽ മാത്രമാണ് സഞ്ജു സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നത്. അതിനാൽ ഋതുരാജിനെ നിലനിർത്തുകയും ക്യാപ്റ്റനായി തുടരാൻ അനുവദിക്കുകയുമാണ് വേണ്ടത്"- അദ്ദേഹം കൂട്ടിച്ചേർത്തു. 

ഐപിഎൽ 2026 സീസണിൽ 14 മത്സരങ്ങളിൽ നിന്ന് ആറ് ജയങ്ങളുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്. തുടർച്ചയായ മൂന്നാം സീസണിലാണ് ടീം പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. വലിയ മാറ്റങ്ങൾക്ക് മുതിരാതെ ടീമിന്റെ പ്രധാന താരങ്ങളെ നിലനിർത്തണമെന്നാണ് ശ്രീകാന്തിന്റെ നിർദ്ദേശം.  നവംബർ 17നാണ് ഐപിഎൽ താരങ്ങളെ നിലനിർത്താനുള്ള  അവസാന തീയതി. മോശം ഫോമിനെ തുടര്‍ന്ന് ഋതുരാജിനെ ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡിസംബർ 16ന് ഗോവയിൽ വെച്ചാണ് ഐപിഎൽ 2027 താരലേലം നടക്കുന്നത്.   

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News