ഗ്ലാമർപോരില്‍ ഇംഗ്ലണ്ടും ഫ്രാൻസും: ക്വാർട്ടറിൽ തീപാറും മത്സരങ്ങൾ

ക്വാർട്ടറിൽ ഇരുടീമുകളും ജയിച്ചാൽ അർജന്റീന - ബ്രസീൽ സെമി പോരിനും ഖത്തർ സാക്ഷിയാകും. വെള്ളിയാഴ്ചയാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക

Update: 2022-12-07 01:25 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ലോകകപ്പ് ക്വാർട്ടർ ലൈനപ്പായി. ക്വാർട്ടറിൽ അർജന്റീനയ്ക്ക് നെതർലൻഡ്സും ബ്രസീലിന് ക്രൊയേഷ്യയുമാണ് എതിരാളികൾ. ഗ്ലാമർ പോരിൽ ഫ്രാൻസ് ഇംഗ്ലണ്ടിനെ നേരിടും. പോർച്ചുഗലിന് മൊറോക്കോയാണ് എതിരാളികൾ. 

ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീനയും ബ്രസീലും അവസാന എട്ടിലുണ്ട്. പ്രീക്വാർട്ടറിൽ ഓസീസ് കരുത്തിനെ വീഴ്ത്തിയ അർജന്റീന നായകൻ മെസ്സിയുടെ ചിറകിലേറിയാണ് ഖത്തറിൽ വമ്പ് കാട്ടുന്നത്. ടോട്ടൽ ഫുട്ബോളിന്റെ വക്താക്കളായ നെതർലൻഡിനോട് ക്വാർട്ടറിൽ കടുത്ത മത്സരമാകും മെസിപ്പട നേരിടേണ്ടിവരിക. 

സൗത്ത്‌ കൊറിയയെ ഗോളിൽ മുക്കി എത്തുന്ന ബ്രസീലിനെ കാത്തിരിക്കുന്നത് കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയാണ്. ക്വാർട്ടറിലെ ഏറ്റവും തീപാറുന്ന പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ഇംഗ്ലണ്ടും തമ്മിലാകും. എബാപ്പയും ഗ്രീസ്മാനും ഡെംബലയും ജിറൂദും അടങ്ങുന്ന ഫ്രഞ്ച് പട. ഹാരിക്കെയിൻ, സാക്ക, ഫിൽ ഫോഡൻ, റാഷ്ഫോർഡ് തുടങ്ങിയവർ മറുപുറത്തും.

സ്പെയിനിയെ അട്ടിമറിച്ച കരുത്തുമായി വരുന്ന മൊറോക്കോയ്ക്ക് എതിരാളികൾ പ്രീക്വാർട്ടറിൽ ഗോളിൽ ആറാടിയ പോർച്ചുഗലാണ്. ഹാട്രിക്കുമായി കളം നിറഞ്ഞ ഗോൺസാലോ റാമോസിലാണ് പോർച്ചുഗീസിന്റെ പുതിയ പ്രതീക്ഷ. ക്വാർട്ടറിൽ ഇരുടീമുകളും ജയിച്ചാൽ അർജന്റീന - ബ്രസീൽ സെമി പോരിനും ഖത്തർ സാക്ഷിയാകും. വെള്ളിയാഴ്ചയാണ് ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുക

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News