മെസ്സി വിരമിച്ച ശേഷമുള്ള അർജന്റീന ടീം; സ്‌കലോണിയുടെ സ്‌ക്വാഡിൽ നിക്കോ പാസും അൽവാരസും
യുവനിരക്ക് പ്രാധാന്യം നൽകിയുള്ള ടീമിനെയാണ് അർജന്റീന പ്രഖ്യാപിച്ചത്
ബ്യൂണസ് ഐറിസ്: ലയണൽ മെസ്സി വിരമിച്ച ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനവുമായി അർജന്റീനൻ പരിശീലകൻ ലയണൽ സ്‌കലോണി. വരാനിരിക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള 28 അംഗ സ്‌ക്വാഡിനെയാണ് തെരഞ്ഞെടുത്തത്. യുവനിരക്ക് പ്രാധാന്യം നൽകിയാണ് ടീം സെലക്ട് ചെയ്തത്. യങ് സെൻസേഷൻ നിക്കോ പാസും ഹൂലിയൻ അൽവാരസും എൻസോ ഫെർണാണ്ടസും ടീമിൽ ഇടംപിടിച്ചു.
മെസ്സിയുടെ പത്താം നമ്പറിലാകും നിക്കോ പാസ് കളത്തിലിറങ്ങുകയെന്നാണ് റിപ്പോർട്ട്. റോമയുടെ മാത്തിയാസ് സോളെ, ഫ്രാങ്കോ മാസ്റ്റാന്റുനോ എന്നിവരും സ്‌ക്വാഡിലുണ്ട്. നവംബർ 13-ന് ഉറഗ്വാക്കെതിരെയും 17-ന് കോസ്റ്റാറിക്കക്കെതിരെയുമാണ് അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരങ്ങൾ. പരിക്കിന്റെ പിടിയിലാണെങ്കിലും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
#SelecciónMayor Lista de convocados para los próximos amistosos 🇦🇷
📝 https://t.co/SqoaIewEQR https://t.co/Kxysq82w1A
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) November 3, 2026
അതേസമയം, ലൗട്ടാരോ മാർട്ടിനസ്, ക്രിസ്റ്റിയൻ റൊമേരോ, റോഡ്രിഗോ ഡി പോൾ, ജിയോവാനി ലോസെൽസോ, പൗളോ ഡിബാല, ലിയാൻഡ്രോ പരേഡസ്, അലചാൻഡ്രോ ഗർണാചോ എന്നിവർ സ്‌ക്വാഡിലില്ല. പരിക്കിനെ തുടർന്നാണ് ലൗട്ടാരോയെ ഒഴിവാക്കിയത്.