കോഹ്‌ലിയോ ഛേത്രിയോയല്ല; ക്രിസ്റ്റ്യാനോ ഫോളോ ചെയ്യുന്ന ഒരേയൊരു ഇന്ത്യക്കാരനെ അറിയാം

ക്രിസ്റ്റ്യാനോ കഴിഞ്ഞാൽ മെസ്സിയാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ മുന്നിൽ

Update: 2026-10-26 15:28 GMT
Editor : Sharafudheen TK | By : Sports Desk

മാഡ്രിഡ്: ലോകത്ത് ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള കായിക താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.  67.9 കോടി ആളുകളാണ് റോണോയെ ഫോളോ ചെയ്യുന്നത്.  എന്നാൽ ക്രിസ്റ്റ്യാനോ ഫോളോ ചെയ്യുന്നതാകട്ടെ 638 പേരെയാണ്. ഇതിൽ ഒരേയൊരു ഇന്ത്യക്കാരനെയാണ് താരം ഫോളോ ചെയ്യുന്നത് എന്നറിയുമ്പോൾ അത്ഭുതമുണ്ടോ?.  സംഗതി സത്യമാണ്. എന്നാൽ അത് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ഫോളോവേഴ്‌സുള്ള ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോഹ്‌ലിയോ ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രിയോ ഒന്നുമല്ല.കായികമേഖലയ്ക്ക് പുറത്തുനിന്നുള്ള ഇന്ത്യക്കാരനാണ് റോണോയുടെ സൗഹൃദ വലയത്തിലുള്ളത്. 

Advertising
Advertising

താരത്തിന്റെ ഫോളോവേഴ്‌സിൽ  ഭൂരിഭാഗവും നിലവിൽ കളിച്ചുകൊണ്ടിരിക്കുന്ന ദേശീയ ടീമിലേയും ക്ലബിലേയും താരങ്ങളും മുൻ സഹ താരങ്ങളും ഫുട്‌ബോൾ സുഹൃത്തുക്കളുമാണ്. ഫുട്‌ബോളിനു പുറമെ, അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നതും പണം നിക്ഷേപിച്ചിട്ടുള്ളതുമായ കായിക വിനോദം മിക്‌സഡ് മാർഷ്യൽ ആർട്‌സാണ്(എംഎംഎ). ഇതിലെ പ്രധാന ഫൈറ്റർമാരും ഫോളോ ചെയ്യുന്നവരിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ, ചുരുക്കം ചില സെലിബ്രിറ്റികളെയും നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളെയും കൊമേഴ്സ്യൽ പങ്കാളികളെയുമാണ് റൊണാൾഡോ ഫോളോ ചെയ്യുന്നത്. ഇതിൽ ഒരാളാണ് പട്ടികയിൽ ഉൾപ്പെട്ട ഈ ഇന്ത്യക്കാരൻ.

 പെർപ്ലെക്‌സിറ്റി എഐയുടെ സഹസ്ഥാപകനും സി.ഇ.ഒയുമായ 32കാരൻ അരവിന്ദ് ശ്രീനിവാസ്. കഴിഞ്ഞ വർഷം ഡിസംബറിലാണ് പെർപ്ലെക്‌സിറ്റി എഐയിൽ താൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് പോർച്ചുഗീസ് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചെന്നൈയിൽ ജനിച്ച സംരംഭകനായ അരവിന്ദ്, 21,190 കോടി രൂപ ആസ്തിയോടെ എം3എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2025-ൽ ഇടം നേടിയിരുന്നു. 1994 ജൂൺ 7-ന് ജനിച്ച അരവിന്ദ് ശ്രീനിവാസ്, ഐ.ഐ.ടി മദ്രാസിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡ്യുവൽ ഡിഗ്രി നേടി. അവിടെ റീഇൻഫോഴ്സ്മെന്റ് ലേണിംഗിൽ അദ്ദേഹം അഡ്വാൻസ്ഡ് കോഴ്‌സുകളും പഠിപ്പിച്ചിട്ടുണ്ട്. തുടർന്ന് കാലിഫോർണിയ സർവ്വകലാശാലയിൽ (യു.സി ബെർക്ക്ലി) നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി. റീഇൻഫോഴ്സ്മെന്റ് ലേണിംഗ്, ഇമേജ് ജനറേഷൻ, ട്രാൻസ്‌ഫോർമർ അധിഷ്ഠിത വിഷൻ മോഡലുകൾ എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.

ഇൻസ്റ്റയിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അരവിന്ദിനുള്ളത്. ഇതിൽ ഒരേയൊരാളെ മാത്രമാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്. എന്നാൽ ഇത് റോണോയല്ലെന്നതാണ് ശ്രദ്ധേയം

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News