മാഡ്രിഡ് ഡെർബിയിലെ തോൽവി; പ്രിന്റൗട്ടുമായെത്തി റഫറിമാർക്കെതിരെ ആഞ്ഞടിച്ച് മൗറീന്യോ

ആദ്യ പകുതിയിൽ അത്‌ലറ്റിക്കോയുടെ രണ്ട് താരങ്ങൾക്ക് ചുവപ്പ് കാർഡ് നൽകേണ്ടതായിരുന്നുവെന്ന് റയൽ കോച്ച് പറഞ്ഞു

Update: 2026-09-21 15:01 GMT
Editor : Sharafudheen TK | By : Sports Desk

മാഡ്രിഡ്: മാഡ്രിഡ് ഡെർബിയിൽ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ റഫറിമാർക്കെതിരെ രൂക്ഷ വിമർശനവുമായി റയൽ മാഡ്രിഡ് പരിശീലകൻ ഹോസെ മൗറീഞ്ഞോ.  മത്സരത്തിലെ രണ്ട് സുപ്രധാന ഫൗളുകളുടെ സ്‌ക്രീൻഷോട്ടുകൾ എ ഫോർ പേപ്പറിൽ പ്രിന്റ് ചെയ്ത് കൊണ്ടുവന്നാണ് മൗറീഞ്ഞോ വാർത്താ സമ്മേളനത്തിൽ റഫറിക്കെതിരെ ആഞ്ഞടിച്ചത്. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് (2-1) റയൽ പരാജയപ്പെട്ടത്.

ആദ്യ പകുതിയിൽ അത്ലറ്റിക്കോയുടെ രണ്ട് താരങ്ങൾക്ക് നിർബന്ധമായും ചുവപ്പ് കാർഡ് നൽകേണ്ടതായിരുന്നു എന്ന് മൗറീഞ്ഞോ വാദിച്ചു. 37-ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിനെതിരെ ക്രിസ്റ്റ്യൻ റൊമേറോ നടത്തിയ ഫൗളും, ഫെഡെ വാൽവെർഡെയ്‌ക്കെതിരെ ലീ കാങ്-ഇൻ നടത്തിയ ഫൗളുമാണ് മൗറീന്യോ ചൂണ്ടിക്കാട്ടിയത്. റൊമേറോയുടെ സ്റ്റഡുകൾ ബെല്ലിങ്ഹാമിന്റെ കാൽമുട്ടിൽ ഇടിക്കുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ വാർ പരിശോധനയ്ക്ക് ശേഷം റൊമേറോക്ക് മഞ്ഞക്കാർഡ് മാത്രമാണ് ലഭിച്ചത്.

Advertising
Advertising

'നമുക്ക് ഈ പത്രസമ്മേളനം ഒഴിവാക്കാം, കാരണം മത്സരത്തിന്റെ കഥ മുഴുവൻ ഈ ചിത്രങ്ങളിലുണ്ട്,' പ്രിന്റ് ചെയ്ത ചിത്രങ്ങൾ ഉയർത്തിക്കാട്ടി മൗറീഞ്ഞോ പറഞ്ഞു. 'അവ രണ്ടും വ്യക്തമായ ചുവപ്പ് കാർഡുകളായിരുന്നു. 11 പേർക്കെതിരെ 10 പേരായി ചുരുങ്ങിയപ്പോൾ ഞങ്ങൾ എത്രത്തോളം ബുദ്ധിമുട്ടിയെന്ന് നിങ്ങൾ കണ്ടതാണ്. അപ്പോൾ 11 പേർക്കെതിരെ 9 പേരായി അവർ 50 മിനിറ്റ് കളിച്ചിരുന്നെങ്കിലോ എന്ന് ഊഹിച്ച് നോക്കൂ.'ഇതൊക്കെ മനപ്പൂർവ്വം ചെയ്തതല്ലെന്നും കേവലം അബദ്ധങ്ങളാണെന്നും വിശ്വസിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മൗറീഞ്ഞോ കൂട്ടിച്ചേർത്തു. സീസണിൽ റയലിന്റെ രണ്ടാം തോൽവിയാണിത്. ഇതോടെ പോയന്റ് പട്ടികയിൽ നാലാംസ്ഥാനത്തേക്ക് വീഴുകയും ചെയ്തു. തലപ്പത്ത് തുടരുന്ന ബാഴ്‌സലോണയുമായി നിലവിൽ ആറ് പോയന്റ് വ്യത്യാസമാണുള്ളത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News