പ്രീമിയർ ലീഗിൽ ആർസനലിനെ വീഴ്ത്തി ബ്രൈട്ടൻ; വില്ലക്കും ന്യൂകാസിലിനും ജയം
സീസണിൽ ഗണ്ണേഴ്‌സിന്റെ ആദ്യ തോൽവിയാണിത്
ലണ്ടൻ: നിലവിലെ ചാമ്പ്യൻമാരായ ആർസനലിന് പ്രീമിയർ ലീഗിൽ ആദ്യ തോൽവി. ബ്രൈട്ടനാണ് എതിരില്ലാത്ത മൂന്ന് ഗോളിന് ബ്രൈട്ടനെ വീഴ്ത്തിയത്. പാസ്‌കൽ ഗ്രോബ്(31), കൊസ്‌റ്റൊലുസ്(45), ചെമ ആൻഡ്രെസ്(57) എന്നിവരാണ് ലക്ഷ്യംകണ്ടത്. ജയത്തോടെ ബ്രൈട്ടൻ മൂന്നാംസ്ഥാനത്തേക്ക് മുന്നേറി. തോൽവി നേരിട്ട ആർസനൽ രണ്ടാംസ്ഥാനത്തേക്ക് വീണു. അത്യന്തം ആവേശകരമായ മത്സരത്തിൽ ടോട്ടനത്തെ 3-2ന് തോൽപ്പിച്ച് ആസ്റ്റൺവില്ല.
We go again after the international break. pic.twitter.com/tULXRovWmZ
— Arsenal (@Arsenal) September 19, 2026
സീസണിൽ വില്ലയുടെ ആദ്യ ജയമാണിത്. ജൊഹാൻ മാൻസംബി(45+4), നിക്കോളാസ് ജാക്‌സൻ(67)), എമിലിയാനോ ബുവെൻഡിയ(79) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ടോട്ടനത്തിനായി കോണർ ഗാലഹർ(86), വാൻ ഹെകെ(90+8) ആശ്വാസ ഗോൾ കണ്ടെത്തി. ഹാൾസിറ്റിക്കെതിരെ ന്യൂകാസിൽ ജയം സ്വന്തമാക്കി. 2-1നാണ് ജയിച്ചുകയറിയത്. ജോ വില്ലോക്ക്(3), ലെവിസ് ഹാൾ(7) എന്നിവരാണ് ഗോൾ നേടിയത്. ഹാൾ സിറ്റിക്കായി മുഹമ്മദലി ചോ(67) ഒരു ഗോൾ നേടി.