ഏഷ്യാകപ്പ്: വില്ലനായി മഴ; ഇന്ത്യ- പാക് മത്സരം നിർത്തി

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു

Update: 2023-09-02 10:06 GMT
Editor : abs | By : Web Desk

ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക്  മത്സരം മഴ മൂലം നിർത്തി. 4.2 ഓവറില്‍ ഇന്ത്യ 15 റണ്‍സില്‍ നില്‍ക്കവെയാണ് ശക്തമായ മഴ എത്തിയത്. മഴയെ തുടര്‍ന്ന് ഇന്നത്തെ മത്സരം നഷ്ടപ്പെടാനുള്ള 80 ശതമാനമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അക്യുവെതറിന്റെ വിലയിരുത്തല്‍ പ്രകാരം രാവിലെ മേഘാവൃതവും  ഉച്ചയ്ക്ക് ശേഷം മഴ പെയ്യുമെന്നുമായിരുന്നു വിലയിരുത്തല്‍. ശ്രീലങ്കയിലെ പല്ലെകെലെ, രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം പിടിച്ചപ്പോള്‍ മുഹമ്മദ് ഷമി പുറത്തായി. ശ്രേയസ്സ് അയ്യരും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തി. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നീ രണ്ട് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്താന്‍ ടീമില്‍ മാറ്റമൊന്നുമില്ല.

Advertising
Advertising

ഇന്ത്യ- പാകിസ്താന്‍ മത്സരങ്ങളുടെ കണക്കുകളുടെ കളിയില്‍ പാകിസ്താനാണ് മുന്നില്‍. ആകെ 132 ഏകദിന മത്സരങ്ങളില്‍ പാകിസ്താന്‍ 73 എണ്ണത്തില്‍ ജയിച്ചു. ഇന്ത്യ 55 എണ്ണത്തിലും. നാല് മത്സരങ്ങളില്‍ ഫലം കണ്ടില്ല. ഏഷ്യാകപ്പില്‍ ഇന്ത്യക്കാണ് മേല്‍ക്കൈ. 17 മത്സരങ്ങളില്‍ ഇന്ത്യ 9 എണ്ണത്തില്‍ ഇന്ത്യ ജയിച്ചു. പാകിസ്താന്‍ ജയിച്ചത് ആറ് കളിയില്‍. രണ്ട് മത്സരങ്ങളില്‍ ഫലമുണ്ടായില്ല. കഴിഞ്ഞ ഏഷ്യാകപ്പില്‍ രണ്ട് മത്സരങ്ങളില്‍ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ ഇരുടീമുകളും ഒരോ കളി വീതം ജയിച്ചു.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ,ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര.

പാകിസ്താന്‍: ഇമാം ഉല്‍ ഹഖ്, ഫഖര്‍ സല്‍മാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, അഗ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News