പിറന്നാള്‍ ദിനത്തില്‍ ആലിയ ഭട്ടിന്‍റെ 'ആര്‍.ആര്‍.ആര്‍' ലുക്ക് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍
സീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിക്കുന്നത്
ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ 28ാം പിറന്നാളാണ് ഇന്ന്. പിറന്നാള്‍ സമ്മാനമായി നടിയുടെ പുതിയ ചിത്രമായ 'ആര്‍.ആര്‍.ആര്‍'ലെ ആലിയയുടെ പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സീത എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിക്കുന്നത്.
ये à¤à¥€ पà¥�ें- സീതയാവാന്‍ ആലിയ ഭട്ട് ; രാജമൗലി ചിത്രം 'ആര്‍.ആര്‍.ആര്‍' ടീമില്‍ ജോയിന്‍ ചെയ്തു
രണ്ട് വര്‍ഷമായി ചിത്രത്തിന്‍റെ ജോലികള്‍ തുടങ്ങിയിട്ട്. കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ പ്രൊഡക്ഷന്‍ ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. ഡിസംബറിലാണ് ആലിയ ആര്‍.ആര്‍.ആറിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്യുന്നത്. രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് എന്നിവരുൾപ്പെടുന്ന ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനായി വലിയൊരു സെറ്റ് തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്.
ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.
ये à¤à¥€ पà¥�ें- ആര്‍.ആര്‍.ആര്‍ ക്ലൈമാക്‌സ് ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രം പങ്കുവെച്ച് സംവിധായകന്‍ രാജമൗലി
കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദിൽജിത്ത്.
തമിഴ്,ഹിന്ദി,തെലുങ്ക്,മലയാളം,കന്നഡ ഉള്‍പ്പെടെ 13 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒക്ടോബര്‍ 13ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
Strong-willed and resolvent SITA's wait for Ramaraju will be legendary!
— rajamouli ss (@ssrajamouli) March 15, 2021
Presenting @aliaa08 as #Sita to you all :)@tarak9999 @AlwaysRamCharan #RRR #RRRMovie pic.twitter.com/NFe4WwjS6u