ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍; വാങ്ങാം 5000ത്തില്‍ താഴെയുള്ള മികച്ച ഇയര്‍ഫോണുകള്‍

5,000 രൂപയിൽ താഴെ വിലയുള്ള ഇയർബഡ്സിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ഓപ്പോ എൻകോ W51

Update: 2021-09-28 06:38 GMT
Editor : Jaisy Thomas | By : Web Desk

ഓഫറുകളുടെ പൂരവുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. ഒക്ടോബര്‍ 3ന് തുടങ്ങുന്ന ഷോപ്പിംഗ് ഉത്സവത്തില്‍ സ്മാര്‍ട്ഫോണുകള്‍, ലാപ്ടോപുകള്‍, സ്മാര്‍ട് വാച്ചുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ വന്‍വിലക്കുറവിലും ഡിസ്കൌണ്ടിലും വാങ്ങാം. നിങ്ങള്‍ ഒരു വയര്‍ലസ് ഇയര്‍ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതായിരിക്കും ശരിയായ സമയം. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ ഹെഡ്ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 80 ശതമാനം വരെ കിഴിവ് ലഭിക്കും. 5000ത്തില്‍ താഴെ വിലവരുന്ന മികച്ച വയര്‍ലസ് ഇയര്‍ഫോണുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

Advertising
Advertising




ജാബ്ര എലൈറ്റ് 65t

ജാബ്ര എലൈറ്റ് 65t വിപണിയിലെത്തിയിട്ട് കുറച്ചു നാളായെങ്കിലും ഇപ്പോഴും ഡിമാന്‍ഡുള്ളതാണ് ഈ ഇയര്‍ഫോണുകള്‍. ആദ്യം അവതരിപ്പിക്കുമ്പോള്‍ 12,999 രൂപയായിരുന്നെങ്കിലും ഇപ്പോള്‍ 4999 രൂപയ്ക്ക് ലഭ്യമാണ്. വാട്ടർ ഡസ്റ്റ് റസിസ്റ്റൻസിനായി ഐപി56 സർട്ടിഫിക്കേഷനുള്ള ജാബ്ര എലൈറ്റ് 65tക്ക് 15 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉണ്ട്. ബ്ലൂടൂത്ത് 5.0, 10 മീറ്റർ റേഞ്ചാണ് ഇതിൽ ഉള്ളത്. മികച്ച നോയിസ് ഐസൊലേഷനാണ് മറ്റൊരു പ്രത്യേകത.




റിയല്‍മി ബഡ്സ് എയര്‍ 2

റിയൽ‌മി ടി‌ഡബ്ല്യുഎസ് ഇയർബഡ് സീരിസില്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മോഡലാണ് റിയല്‍മി ബഡ്സ് എയര്‍ 2.മികച്ച കണക്‌ടിവിറ്റിക്കായി 10 എംഎം ഡ്രൈവറുകളും ബ്ലൂടൂത്ത് 5.2 പിന്തുണയുമുള്ള ഈ ഇയര്‍ഫോണ്‍ 4290 രൂപക്ക് ആമസോണില്‍ നിന്നും വാങ്ങാം. എഎൻസി ഓഫ് ചെയ്താൽ 5 മണിക്കൂർ ബാറ്ററി ലൈഫും 4 മണിക്കൂർ ബാറ്ററി ലൈഫ് എഎൻസി വണ്ണും ലഭിക്കും.



ഓപ്പോ എൻകോ W51

5,000 രൂപയിൽ താഴെ വിലയുള്ള ഇയർബഡ്സിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ഓപ്പോ എൻകോ W51. ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിൽ നോയിസ് കുറയ്ക്കുന്നതിനുള്ള മൂന്ന് മൈക്രോഫോണുകളുണ്ട്. അതുകൊണ്ട് തന്നെ ഇവ കാര്യക്ഷമമായ വോയ്‌സ് കോളിങ് അനുഭവം നൽകുന്നു. 24 മണിക്കൂർ വരെ ബാറ്ററി ലൈഫും വാട്ടർ ഡസ്റ്റ് റസിസ്റ്റൻസിനായി ഐപി54 സർട്ടിഫിക്കേഷനും ഈ ഡിവൈസിൽ ഉണ്ട്. 4990 രൂപയാണ് വില.

വൺപ്ലസ് ബഡ്സ് Z

5,000 രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന മറ്റൊരു മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് വൺപ്ലസ് ബഡ്സ് Z. മെച്ചപ്പെടുത്തിയ ഡെപ്തും ബാസും വിശദാംശങ്ങളും നൽകുമെന്ന് ഉറപ്പുനൽകുന്ന 10 എം.എം ഡൈനാമിക് ഡ്രൈവറുകളാണ് ഇതിലുള്ളത്. 3D സ്റ്റീരിയോ ഓഡിയോയ്ക്കായി ഇത് ഒരു ഡിറാക് ഓഡിയോ ട്യൂണർ ഉപയോഗിക്കുന്നു. 20 മണിക്കൂർ വരെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്. ഫീസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. ഐപി 55 റേറ്റിംഗ്, ബ്ലൂടൂത്ത് 5.0 എന്നിവയാണ് ഈ ടി.ഡബ്ല്യു.എസ് ഇയർബഡ്സിന്‍റെ മറ്റ് സവിശേഷതകൾ.




 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News