ഉത്സലകാലം അടിപൊളിയാക്കാം; ആപ്പിളിന്‍റെ ഈ ഓഫര്‍ ആര്‍ക്കും വിട്ടുകളയാനാവില്ല...!

Update: 2021-10-01 14:36 GMT
Editor : Roshin | By : Web Desk

ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. കസ്റ്റമേഴ്സിനായി വമ്പന്‍ ഓഫറുകളുമായാണ് മൊബൈല്‍ ഭീമന്മാരായ ആപ്പിള്‍ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. ഈ ഉത്സവകാലത്ത് ആപ്പിള്‍ സ്റ്റോറില്‍ നിന്നും ഐ ഫോണ്‍ 12 അല്ലെങ്കില്‍ ഐ ഫോണ്‍ 12 മിനി വാങ്ങുന്നവര്‍ക്ക് ഒരു എയര്‍പോഡ് സൗജന്യമായി ലഭിക്കുമെന്നതാണ് ആപ്പിളിന്‍റെ പുതിയ ഓഫര്‍. ഒക്ടോബര്‍ ഏഴിന് ഓഫര്‍ ആരംഭിക്കും. ഇ കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാര്‍ട്ട് ആമസോണ്‍ എന്നിവര്‍ ഫെസ്റ്റിവല്‍ സെയിലിന് തുടക്കം കുറിച്ചതിന് പിന്നാലെയാണ് ആപ്പിളും ഇത്തരം ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.

Advertising
Advertising

ഒക്ടോബര്‍ ഏഴിനാണ് ഇത് ആരംഭിക്കുന്നതെങ്കിലും ഓഫറില്‍ എന്തെല്ലാം വാങ്ങാം എന്നുള്ളതിനെക്കുറിച്ചുള്ള ലിസ്റ്റ് തങ്ങളുടെ വെബ് സൈറ്റില്‍ ആപ്പിള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐ ഫോണ്‍ 13ന്‍റെ റിലീസിന് ശേഷം നിശ്ചയിട്ടുള്ള എം.ആര്‍.പിയില്‍ സൈറ്റിലൂടെ ഐ ഫോണ്‍ 12, ഐ ഫോണ്‍ മിനി എന്നീ ഫോണുകള്‍ നിങ്ങള്‍ക്ക് വാങ്ങാം.

നിലവില്‍ ഐ ഫോണ്‍ 12ന് 65900 രൂപയും 12 പ്രോക്ക് 59000 രൂപയുമാണ് വില. ഈ വിലയില്‍ കുറവ് വരുത്താന്‍ ആപ്പിള്‍ മുതിരുന്നില്ല. പകരം ഫോണിനൊപ്പം ഒരു എയര്‍പോഡ് സൗജന്യമായി ലഭിക്കും. എയര്‍ പോഡ്, എയര്‍ പോഡ് വിത്തൌട്ട് ചാര്‍ജിങ് കെയ്സ്, എയര്‍പോഡ് പ്രോ എന്നീ മോഡലുകള്‍ ഫോണ്‍ ബുക്ക് ചെയ്യുമ്പോള്‍ അതിനോടൊപ്പം നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം. തെരഞ്ഞെടുക്കുന്ന കോമ്പിനേഷനുകളില്‍ എത്ര രൂപ കുറവ് ലഭിക്കും എന്നത് ഏഴാം തിയതിക്ക് ശേഷം മാത്രമേ അറിയാന്‍ സാധിക്കൂ. ചാര്‍ജിങ് കെയ്സില്ലാത്ത എയര്‍പോഡിന് 14900 രൂപയും ചാര്‍ജിങ് കെയ്സോടെ 18900 രൂപയുമാണ് വില. എയര്‍പോഡ് പ്രോക്ക് 24900 രൂപ വില വരും. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News