ആപ്പിൾ ഐ.ഒ.എസ് 17 ഇന്ന് വരും; ആർക്കൊക്കെ ലഭിക്കും? എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം? അറിയേണ്ടതെല്ലാം

സെപ്റ്റംബർ 18 രാത്രി 10.30 ഓടെയാണ് ആപ്പിൾ പുതിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് അവതരിപ്പിക്കുക

Update: 2023-09-18 13:29 GMT
Advertising

ഏറ്റവും പുതിയ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ഐ.ഒ.എസ് 17 ഇന്ന് രാത്രി 10.30 ഓടെ പുറത്തിറക്കാനൊരുങ്ങുകയാണ് ആപ്പിൾ . ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാനാകും. താഴെ പറയുന്ന മോഡലുകൾക്കാണ് സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ലഭിക്കുക.

  • ഐഫോൺ XS, XS മാക്‌സ്
  • ഐഫോൺ XR
  • ഐഫോൺ 11
  • ഐഫോൺ 11 പ്രോ, 11 പ്രോ മാക്‌സ്
  • ഐഫോൺ 12, 12 മിനി
  • ഐഫോൺ 12 പ്രോ, 12 പ്രോ മാക്‌സ്
  • ഐഫോൺ 13, 13 മിനി
  • ഐഫോൺ 13 പ്രോ, 13 പ്രോ മാക്‌സ്
  • ഐഫോൺ 14,14 പ്ലസ്
  • ഐഫോൺ 14 പ്രോ, 14 പ്രോ മാക്‌സ്
  • ഐഫോൺ SE( രണ്ടാം തലമുറ)
  • ഐഫോൺ SE (മുന്നാം തലമുറ)

എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം

  • ഐഫോൺ സെറ്റിംഗ്‌സ് തിരഞ്ഞെടുക്കുക.
  • തുടർന്ന് ജനറൽ തിരഞ്ഞെടുക്കുക.
  • സോഫ്റ്റ് അപ്‌ഡേറ്റ് ഓപ്ഷൻ ടാപ് ചെയ്യുക
  • ശേഷം അപ്‌ഡേറ്റ് കാണുന്നത് വരെ കാത്തിരിക്കുക
  • അപ്‌ഡേറ്റ് ഓപ്ഷൻ കണ്ടാൽ അതിൽ ടാപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.


ലൈവ് വോയിസ് മെയിൽ, സ്റ്റാൻഡ് ബൈ മോഡ്, കോൺടാക്ട് പോസ്‌റ്റേർസ്, ഇന്ററാക്ടീവ് വിഡ്ജറ്റ്‌സ്, ഫോൺ കോളിനിടക്ക് സിരി ഉപയോഗിക്കാവുന്ന സേവനം തുടങ്ങി നിരവധി ഫിച്ചറുകളാണ് ആപ്പിൾ ഐ.ഒ.എസ് 17 നിൽ ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News