4ജി, 5ജി സേവനങ്ങൾക്ക്‌ യൂണിവേഴ്സൽ സിം പ്ലാറ്റ്ഫോമുമായി ബി.എസ്.എൻ.എൽ

നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സംവിധാനമാണ് യൂണിവേഴ്‌സല്‍ സിം കാര്‍ഡിലുള്ളത്.

Update: 2024-08-11 09:34 GMT

ന്യൂഡൽഹി: മെച്ചപ്പെട്ട 4ജി, 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ ബി.എസ്.എന്‍.എല്‍. ഇതിനായി ഓവര്‍ ദ എയര്‍ (ഒ.ടി.എ), യൂണിവേഴ്‌സല്‍ സിമ്മുകള്‍ പുറത്തിറക്കും.

നിലവിലെ സിം കാര്‍ഡ് മാറ്റാതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സംവിധാനമാണ് യൂണിവേഴ്‌സല്‍ സിം കാര്‍ഡിലുള്ളത്. അതായത് യൂണിവേഴ്‌സല്‍ സിം കാര്‍ഡുണ്ടെങ്കില്‍ ബി.എസ്.എന്‍.എല്‍ 4ജി, 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന മുറയ്ക്ക് ഉപയോക്താവിന് അത് ലഭ്യമാകും. ഇതിനായി പുതിയ സിം കാര്‍ഡ് വാങ്ങേണ്ടതില്ല.

ഓവര്‍ ദ എയര്‍ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ബി.എസ്.എന്‍.എല്ലിന്റെ ഓഫീസുകളിലെത്താതെ തന്നെ 4ജി, 5ജി സേവനങ്ങള്‍ ഉപയോഗിക്കാം. നിലവില്‍, ഘട്ടംഘട്ടമായി 4ജി സേവനം ലഭ്യമാക്കി വരികയാണ് ബിഎസ്എന്‍എല്‍. പഞ്ചാബിലും കേരളത്തിലെ ഇടുക്കിയിലും ഉള്‍പ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ 4ജി സേവനം ഇപ്പോള്‍ ലഭ്യമാണ്. വയനാട്ടില്‍ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ ചൂരല്‍മലയില്‍ ബി.എസ്.എന്‍.എല്‍  4ജി സര്‍വീസ് തുടങ്ങിയിട്ടുണ്ട്. 

രാജ്യത്തെ 15,000 ടവറുകളിലാണ് നിലവില്‍ 4ജി സര്‍വീസുകള്‍ ലഭ്യമായിട്ടുള്ളത്. ഇന്ത്യന്‍ നിര്‍മിച്ച സാങ്കേതിക വിദ്യയിലാണ് ബി.എസ്.എന്‍.എല്‍ 4ജി സേവനങ്ങള്‍ ഒരുക്കുന്നതെന്നും ശ്രദ്ധേയമാണ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News