ടെക് ലോകത്തിന് തിരിച്ചടിയായി ചൈനയിലെ ലോക്ഡൗൺ; ഡിസ്‌പ്ലേ നിർമാണം പ്രതിസന്ധിയിൽ

സ്മാർട് ഫോണുകൾ പോലുള്ള ഉപഭോക്തൃ ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന ചെറുതും ഇടത്തരവുമായ എൽസിഡി പാനലുകളുടെ കയറ്റുമതിയും മുൻ വർഷത്തേതിനേക്കാൾ 20 ശതമാനം കുറഞ്ഞതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു

Update: 2022-05-29 10:05 GMT
Editor : Dibin Gopan | By : Web Desk

ചൈനയിലെ കോവിഡ് ലോക്ഡൗണുകൾ കാരണം ഡിസ്പ്ലേ പാനൽ വ്യവസായം നേരിടുന്നത് വൻ തിരിച്ചടി. ചൈനയിലെ നീണ്ട ലോക്ഡൗണുകൾക്കിടയിൽ ലിക്വിഡ് ക്രിസ്റ്റൽ ഡിസ്‌പ്ലേ (എൽസിഡി) പാനലുകളുടെ ആഗോള കയറ്റുമതി മുൻവർഷത്തേക്കാൾ 15 ശതമാനം കുറഞ്ഞുവെന്ന് വ്യവസായ ട്രാക്കർ ഒംഡിയ പറയുന്നു.

സ്മാർട് ഫോണുകൾ പോലുള്ള ഉപഭോക്തൃ ഇലക്ട്രോണിക്സിൽ ഉപയോഗിക്കുന്ന ചെറുതും ഇടത്തരവുമായ എൽസിഡി പാനലുകളുടെ കയറ്റുമതിയും മുൻ വർഷത്തേതിനേക്കാൾ 20 ശതമാനം കുറഞ്ഞതായി യോൻഹാപ്പ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മിക്രോൺ വേരിയന്റിനെ തടയാൻ കർശനമായ ലോക്ഡൗൺ നടപ്പിലാക്കിയതിനെത്തുടർന്ന് ചൈനയിലെ പ്രധാന പാർട്സ് വിതരണക്കാർ, ഉപകരണ നിർമാതാക്കൾ, അസംബ്ലർമാർ എന്നിവരുടെ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചതാണ് കയറ്റുമതിയിലെ ഇടിവിന് കാരണമായത്.

ഐഫോണുകളുടെ പ്രധാന അസംബ്ലറായ തയ്വാനിലെ ഫോക്സ്‌കോൺ ഈ വർഷമാദ്യം ഷെൻഷെനിലെയും കുൻഷാനിലെയും പ്ലാന്റുകളിലെ ഉൽപാദനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. ചൈനയിലെ കോവിഡ് മാനദണ്ഡങ്ങളാൽ പൊറുതിമുട്ടി ഹാൻഡ്‌സെറ്റ് നിർമാണം മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ആപ്പിൾ തീരുമാനിച്ചതായും വാർത്ത വന്നിരുന്നു. പ്രധാനമായും ഇന്ത്യയ്ക്കും വിയറ്റ്നാമിനും ആയിരിക്കും ഇതിന്റെ നേട്ടം ലഭിക്കുക.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News