നെറ്റ്ഫ്ലിക്സിന്റെ പാതയിൽ ഹോട്ട്സ്റ്റാറും; പാസ്‍വേർഡ് പങ്കിടൽ പരിമിതപ്പെടുത്താൻ നീക്കം

ഈ വർഷാവസാനം പദ്ധതി നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Update: 2023-07-28 12:30 GMT

നെറ്റ്ഫ്ലിക്‌സിന് ശേഷം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറും പാസ്‍വേർഡ് പങ്കിടൽ പരിമിതപ്പെടുത്താൻ ഒരുങ്ങുന്നു. പ്രീമിയം ഉപയോക്താക്കളെ നാല് ഉപകരണങ്ങളിൽ നിന്ന് മാത്രം ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന പുതിയ നയം അവതരിപ്പിക്കാനാണ് പദ്ധതി. പാസ്‍വേർഡ് പങ്കിടുന്നതിലെ പ്രശ്നം പരിഹരിക്കാനുള്ള ആദ്യപടിയാണ് പുതിയ നയം. 

ഈ വർഷാവസാനം പദ്ധതി നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ നിയന്ത്രണം ഉപയോക്താക്കളെ സ്വന്തം നിലയ്ക്ക് സബ്സ്ക്രിപ്ഷനുകൾ വാങ്ങാൻ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്ത്യയിൽ പ്രീമിയം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാർ അക്കൗണ്ട് 10 ഉപകരണങ്ങളിൽ വരെ ലോഗിൻ ചെയ്യാൻ അനുവദിക്കുന്നുണ്ട്. 

നെറ്റ്ഫ്ലിക്‌സ് ഇതിനകം 100ലധികം രാജ്യങ്ങളിൽ സമാനമായ നയം നടപ്പിലാക്കിയിരുന്നു. ഇതോടെ വീടിന് പുറത്തുള്ള ആളുകളുമായി സേവനം പങ്കിടുന്നതിന് അധിക പേയ്‌മെന്റ് ആവശ്യമാണ്. പ്രതീക്ഷിച്ച വരുമാനം നേടാനാകാതെ വന്നതോടെയായിരുന്നു നെറ്റ്ഫ്ലിക്സ് നിയന്ത്രണം ഏർപ്പെടുത്തിയത്. പാസ്‌വേർഡ് പങ്കുവയ്ക്കുന്നതിന് തടയിട്ടതോടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News