പ്രകാശിക്കുന്ന 'എക്‌സ്' ലോഗോ; ട്വിറ്റർ ആസ്ഥാനത്തിന്റെ ആകാശദൃശ്യം പങ്കുവെച്ച് മസ്‌ക്

അതിനിടെ ലോഗോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി വാങ്ങാത്തതിനാൽ സാൻഫ്രാസികോ ഭരണകൂടം ട്വിറ്ററിനെതിരെ അന്വേഷണമാരംഭിച്ചു

Update: 2023-07-29 12:01 GMT

'എക്‌സ്' ലോഗോ സ്ഥാപിച്ചതിന് ശേഷമുള്ള സാൻഫ്രാൻസിസ്‌കോയിലെ ട്വിറ്റർ ആസ്ഥാനത്തിന്റെ രാത്രികാല ആകാശദൃശ്യം പങ്കുവെച്ച് മസ്‌ക്. 'ഇന്ന് രാത്രിയിലെ സാൻഫ്രാൻസിസ്‌കോയിലെ ഞങ്ങളുടെ ആസ്ഥാനം' എന്ന ക്യപ്ഷനോടെയാണ് മസ്‌ക് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ആകാശദൃശ്യം സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്, ചില ഉപയോക്താക്കൾ ഇതിനെ സൂപ്പർ ഹീറോ ചിത്രമായ ബാറ്റ്മാനുമായി താരതമ്യം ചെയ്യുകയുണ്ടായി. കാറിനകത്തു നിന്ന് ചിത്രീകരിച്ച മറ്റൊരു ദൃശ്യവും മസ്‌ക് പങ്കുവെച്ചിട്ടുണ്ട്.

അതിനിടെ ലോഗോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുൻകൂട്ടി അനുമതി വാങ്ങാത്തതിനാൽ സാൻഫ്രാസികോ ഭരണകൂടം കമ്പിനിക്കതിരെ അന്വേഷണമാരംഭിച്ചിരിക്കുകയാണ്. അടുത്തിടെയാണ് ഇലോൺ മസ്‌ക് ട്വിറ്ററിനെ റീബ്രാൻഡിങ് ചെയ്ത് 'എക്‌സ്' എന്നാക്കി മാറ്റിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News