ഫോട്ടോ എടുക്കാനും കോളിന് മറുപടി പറയാനും ഫേസ്ബുക്കിന്‍റെ സ്മാര്‍ട്ട് ഗ്ലാസ്; റേബാന്‍ സ്റ്റോറീസ് പുറത്തിറങ്ങി

ഗ്ലാസ് ധരിച്ചവർ ' ഹേയ് ഫേസ്ബുക്ക്, ടേക്ക് എ ഫോട്ടോ/ വീഡിയോ' എന്ന് പറഞ്ഞാൽ ഗ്ലാസിന്റെ ക്യാമറ പ്രവർത്തിക്കും.

Update: 2021-09-12 14:42 GMT
Editor : Nidhin | By : Web Desk
Advertising

ടെക് ആരാധകർ കാത്തിരുന്ന ഫേസ്ബുക്കിന്റെ സ്മാർട്ട് ഗ്ലാസ് പുറത്തിറങ്ങി. കണ്ണട നിർമാണ രംഗത്തെ അതികായൻമാരായ റേബാനുമായി ചേർന്നാണ് ഫേസ്ബുക്ക് സ്മാർട്ട് ഗ്ലാസ് പുറത്തിറക്കുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി അധിഷ്ഠിതമായ സ്മാർട്ട് ഗ്ലാസിന്റെ പേര് റേബാൻ സ്റ്റോറീസ് എന്നാണ്. ഈ ഗ്ലാസ് ധരിക്കുന്നവർക്ക് അതുപയോഗിച്ച് പാട്ട് കേൾക്കാനും കോളുകൾ എടുക്കാനും ഫോട്ടോയും വീഡിയോയും വരെ എടുക്കാൻ സാധിക്കും.

റേബാൻ സ്റ്റോറിയുടെ പ്രത്യേകതകൾ

ഫേസ്ബുക്കിന്റെ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഫോട്ടോകൾ എടുക്കാനും 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ എടുക്കാനും സാധിക്കും. 5 എംപി ക്യാമറയാണ് ഫ്രെയിമുകളുടെ മുന്നിൽ ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. റെക്കോർഡിങ് നടക്കുന്നുണ്ടെന്ന് അറിയിക്കാൻ എൽഇഡി ലൈറ്റും ഗ്ലാസിന് നൽകിയിട്ടുണ്ട്. ഗ്ലാസ് ധരിച്ചവർ ' ഹേയ് ഫേസ്ബുക്ക്, ടേക്ക് എ ഫോട്ടോ/ വീഡിയോ' എന്ന് പറഞ്ഞാൽ ഗ്ലാസിന്റെ ക്യാമറ പ്രവർത്തിക്കും. കൂടാതെ ഇതുവഴി എടുത്ത വീഡിയോകൾ ഫേസ്ബുക്ക് വ്യൂ കംപാനിയൻ ആപ്പ് വഴി എഡിറ്റ് ചെയ്യാനും സാധിക്കും. ഫോട്ടോകളും ചിത്രങ്ങളും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, മെസഞ്ചർ എന്നീ ഫോർമാറ്റുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.

ബ്ലൂടൂത്ത് വഴിയാണ് സ്മാർട്ട് ഗ്ലാസ് ഫോണുമായി ബന്ധിപ്പിക്കുക. ഗ്ലാസിൽ നൽകിയിരിക്കുന്ന സ്പീക്കറുകളും മൈക്രോഫോണുകൾ വഴി പാട്ടുകൾ കേൾക്കാനും കോളുകൾക്ക് മറുപടി പറയാനും സാധിക്കും.

ഇന്ത്യയിൽ ഇതുവരെ സ്മാർട്ട് ഗ്ലാസ് പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. യു.എസ്, യു.കെ, കാനഡ, ഇറ്റലി, അയർലൻഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് നിലവിൽ റേബാൻ സ്റ്റോറീസ് ലഭ്യമാകുക. 299 യു.എസ് ഡോളർ (ഏകദേശം 22,000 രൂപ) മുതലാണ് റേബാൻ സ്റ്റോറീസിന്റെ വില ആരംഭിക്കുന്നത്. 20 ഫ്രെയിം-ലെൻസ് കോമ്പനീഷനുകളിൽ ഗ്ലാസ് ലഭ്യമാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News