'ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍' ചൈനയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

ഗൂഗിളിന്‍റേതായി ചൈനയില്‍ അവശേഷിച്ചിരുന്ന ഏക സര്‍വീസ് ആയിരുന്നു ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍

Update: 2022-10-06 09:19 GMT
Editor : ijas

ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ സര്‍വീസ് ചൈനയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കുറഞ്ഞ ഉപയോഗം കണക്കിലെടുത്താണ് പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്. ഗൂഗിളിന്‍റേതായി ചൈനയില്‍ അവശേഷിച്ചിരുന്ന ഏക സര്‍വീസ് ആയിരുന്നു ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍.

അതെ സമയം ചൈനയില്‍ നിന്നും ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിനായി ഇന്‍റര്‍നെറ്റില്‍ പരതിയാല്‍ എത്തിച്ചേരുക ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിന്‍റെ ഹോങ്കോങ് സര്‍വീസിലേക്കായിരിക്കും. എന്നാല്‍ ഇത് ചൈനയില്‍ നിന്നും പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നും സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

ചൈനീസ് വിപണിയില്‍ നിറഞ്ഞുനിന്നിരുന്ന ഗൂഗിള്‍ 2010ലാണ് രാജ്യത്ത് നിന്നും സെര്‍ച്ച് എഞ്ചിന്‍ പിന്‍വലിക്കുന്നത്. രാജ്യത്തെ കര്‍ശനമായ സെന്‍സര്‍ഷിപ്പ് വ്യവസ്ഥകളാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് ഗൂഗിള്‍ അന്ന് അറിയിച്ചിരുന്നത്. ഗൂഗിളിന്‍റെ മറ്റു സേവനങ്ങളായ മാപ്പ്, ജീമെയില്‍ എന്നിവക്ക് ചൈനീസ് സര്‍ക്കാര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഗൂഗിളിന്‍റെ ചൈനയില്‍ നിന്നുള്ള പിന്മാറ്റം ബൈഡു, ടെന്‍സന്‍റ് എന്നീ ടെക്ക് കമ്പനികള്‍ ഗുണമാക്കി മാറ്റിയിരിക്കുകയാണ്. സെര്‍ച്ച് എഞ്ചിന്‍ ഉപയോഗം മുതല്‍ മറ്റു ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കെല്ലാം വ്യാപകമായി ഈ കമ്പനികളെയാണ് ചൈനീസ് ജനത ആശ്രയിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News