സ്വന്തം ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുംമുമ്പ് അല്‍പ്പമൊന്ന് ശ്രദ്ധിച്ചോളൂ; ഒറ്റ ക്ലിക്കില്‍ നിങ്ങളുടെ മുഖം അശ്ലീല വീഡിയോയില്‍ വരും

കുറച്ചു നാൾ മുമ്പ് വരെ ഇത്തരത്തിൽ മുഖം മോർഫ് ചെയ്യുക എന്നത് കുറച്ച് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളതായിരുന്നു. പക്ഷേ പുതിയതായി പുറത്തിറക്കിയ ഒരു സൈറ്റിൽ ഒറ്റ ക്ലിക്കിൽ ഒരാളുടെ മുഖം അശ്ലീല വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിക്കും.

Update: 2021-09-14 11:50 GMT
Editor : Nidhin | By : Web Desk

നിങ്ങളുടെ ചിത്രം പബ്ലിക്ക് ഡൊമൈനുകളിൽ ഷെയർ ചെയ്യും മുമ്പ് അൽപ്പമൊന്ന് ശ്രദ്ധിക്കുക. ചിലപ്പോൾ വലിയ ചതിക്കുഴിയിലേക്കായിരിക്കും നയിക്കുക.

നിങ്ങളുടെ മുഖം വച്ച് ചിലപ്പോൾ അശ്ലീല വീഡിയോ അതുവഴി പുറത്തുവന്നേക്കാം. കുറച്ചു നാൾ മുമ്പ് വരെ ഇത്തരത്തിൽ മുഖം മോർഫ് ചെയ്യുക എന്നത് കുറച്ച് സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളതായിരുന്നു. പക്ഷേ പുതിയതായി പുറത്തിറക്കിയ ഒരു ആപ്പില്‍ ഒറ്റ ക്ലിക്കിൽ ഒരാളുടെ മുഖം അശ്ലീല വീഡിയോയിൽ ഉൾപ്പെടുത്താൻ സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചാണ് സൈറ്റിന്റെ പ്രവർത്തനം.

സ്വന്തം മുഖം അശ്ലീല വീഡിയോയിൽ ഉൾപ്പെടുത്തുക എന്നതാണ് ആപ്പിന്‍റെ ഉദ്ദേശം. പക്ഷേ അതേ സാങ്കേതികവിദ്യ തന്നെ മറ്റൊരാളുടെ ജീവിതം തന്നെ തകർക്കാൻ ശേഷിയുള്ളതാണ്. കാരണം ആ സൈറ്റിൽ സ്വന്തം ഫോട്ടോ മാത്രമല്ല, മറ്റൊരാളുടെ ഫോട്ടോയും അപ്ലോഡ് ചെയ്യാൻ സാധിക്കും. ഇത്തരത്തിൽ മറ്റൊരാളുടെ ഫോട്ടോ ഉൾപ്പെടുത്തുന്നത് തടയാൻ സൈറ്റിൽ യാതൊരു സുരക്ഷാ സജീകരണവുമില്ല എന്നതാണ് എറ്റവും അപകടകരമായ വസ്തുത.

Advertising
Advertising

വെബ്‌സൈറ്റിലോ ആപ്പിലോ മറ്റൊരാളുടെ ഫോട്ടോ നൽകിയാൽ സെക്കൻഡുകൾക്കുള്ളിൽ തന്നെ അവരുടെ മുഖമുള്ള അശ്ലീല വീഡിയോ നിർമിച്ച് തരും. ആപ്പിൽ നിന്ന് തന്നെ സൗജന്യമായി വീഡിയോയുടെ പ്രിവ്യൂ കാണാൻ സാധിക്കും. പണം നൽകിയാൽ ഡൗൺലോഡ് ചെയ്യാനും സാധിക്കും.

ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്ന വീഡിയോകൾ പെട്ടെന്ന് തന്നെ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കാൻ പറ്റുമെന്നതിനാൽ അതിന്റെ അപകടസാധ്യതയേറുന്നു. പ്രണയ നിരസിച്ചാലുള്ള പ്രതികാര കൊലപാതകങ്ങൾ കൂടുന്ന കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആപ്പുകളും വെബ്‌സൈറ്റുകളും സൃഷ്ടിക്കുന്ന ആശങ്ക വളരെ വലുതാണ്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News