ജിമെയിൽ ഇൻബോക്‌സിലെ ശല്യക്കാരെ ഓടിക്കാം... രണ്ടു വഴികൾ

  • പുതിയ മെയിൽ വരാൻ പോലും കഴിയാത്ത വിധം അനാവശ്യ സന്ദേശങ്ങൾ വന്നു നിറയുന്നോ?

Update: 2022-12-03 10:33 GMT
Advertising

ജിമെയിൽ ഇൻബോക്‌സ് സ്‌റ്റോറേജ് തീർന്നു, പുതിയ സ്‌റ്റേറേജ് സ്‌പേസ് വാങ്ങൂവെന്ന സന്ദേശം മിക്കവരും കാണുന്നുണ്ടാകും. പുതിയ മെയിൽ വരാൻ പോലും കഴിയാത്ത വിധം അനാവശ്യ സന്ദേശങ്ങളടക്കം വന്നു നിറയുന്നതാണ് ഇതിന് കാരണം. ഇത്തരം ശല്യക്കാരെ ഓടിക്കാൻ ചില വഴികളുണ്ട്. അവ നോക്കാം.

1. അനാവശ്യ മെയിലുകളുടെ ഏറ്റവും താഴെയായി 'അൺസബ്‌സ്‌ക്രൈബ്' എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ കാണുന്ന ഒപ്ഷനുകളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്താൽ മതി. ആ ഐ.ഡിയിൽ നിന്നുള്ള മെയിലുകൾ പിന്നെ വരില്ല.

 

2.ഗൂഗ്ൾ ക്രോമിൽ ജിമെയിൽ തുറന്ന് ഡെസ്‌ക്‌ടോപ് സൈറ്റ് എനാബിൾ ആക്കി ഒരിക്കൽ കൂടി ജിമെയിൽ തുറക്കുക. അപ്പോൾ ചില കമ്പനികളുടെ നിരവധി സന്ദേശങ്ങൾ വന്നു കിടക്കുന്നത് കാണാം. ഉദാഹരണത്തിന് 'അഡോബ് അക്രോബാറ്റ്' എന്ന കമ്പനിയുടെ മെയിലുകൾ വന്നു കിടക്കുന്നുണ്ടെങ്കിൽ ഇവ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാനും തുടർന്ന് വരാതിരിക്കാനും ഒരു വഴിയുണ്ട്. അത്തരം ഒരു മെയിൽ തുറന്ന് വലതു കോർണറിലുള്ള മൂന്നു ഡോട്ടിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഫിൽട്ടർ മെസേജ് ലൈക്ക് തിസ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഇതോടെ തുറന്ന വരുന്ന ഹാസ് ദ വേർഡ്‌സ് എന്ന ഇടത്ത് നിലവിലുള്ളവ ഡിലീറ്റാക്കി 'അഡോബ്' എന്ന വാക്ക് കൊടുക്കുക - നിങ്ങൾക്കാവശ്യമുള്ള പദം തിരഞ്ഞെടുക്കാൻ മറക്കരുത്. തുടർന്ന് വരുന്ന കോളത്തിൽ ഡിലീറ്റ് ഇറ്റ്, നെവർ സെൻഡ് ഇറ്റ് റ്റു സ്പാം, ആൾസോ അപ്ലൈ ഫിൽറ്റർ റ്റു മാച്ചിംഗ് കോൺവർസേഷൻസ് എന്നിവയിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ക്രിയേറ്റ് ഫിൽറ്റർ എന്നതിൽ അമർത്തുക. ഇതോടെ ഇൻബോക്‌സിൽ അഡോബ് എന്ന മെയിലുകൾ അപ്പോൾ തന്നെ ഡിലീറ്റാകും. പിന്നീട് വരുന്നവയും ഡിലീറ്റാകും.

 

 

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: രതീഷ് ആർ. മേനോൻ

How to clean up space in Gmail inbox

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News