പുറത്തിറങ്ങും മുന്‍പേ ഐഫോണ്‍ 13 ന്റെ വിവരങ്ങള്‍ പുറത്ത്

യുക്രേനിയന്‍ റീട്ടെയിലറാണ് ഐഫോണ്‍ 13 ന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്

Update: 2021-09-12 05:20 GMT
Editor : Dibin Gopan | By : Web Desk

സെപ്തംബര്‍ 14 ന് അവതരിപ്പിക്കാനിരിക്കുന്ന ആപ്പിളിന്റെ പുതിയ ഐഫോണ്‍ 13 സീരീസിന്റെ വിവരങ്ങള്‍ പുറത്തായി. ഔദ്യോഗിക ലോഞ്ചിന് മുന്‍പ് യുക്രേനിയന്‍ റീട്ടെയിലറാണ് ഐഫോണ്‍ 13 ന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

യുക്രേനിയന്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ കെടിസിയാണ് ഐഫോണ്‍ 13 മോഡലുകളുടെ സ്‌റ്റോറേജ് കോണ്‍ഫിഗറേഷനുകളും നിറവും പ്രദര്‍ശിപ്പിച്ചത്. വെള്ള,  കറുപ്പ്, പര്‍പ്പിള്‍, ചുവപ്പ്, നീല, പിങ്ക് എന്നിങ്ങനെ ആറ് കളര്‍ വേരിയന്റുകളില്‍ ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി എന്നിവ പുറത്തിറക്കുമെന്നാണ് വെബ്‌സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

ഐഫോണ്‍ 13 മിനി 64 ജിബി,128 ജിബി സ്‌റ്റോറേജ് ഓപ്ഷനുമായാണ് വരുന്നത്. ഐഫോണ്‍ 13 മോഡല്‍ 128 ജിബി, 256 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളിലും അവതരിപ്പിക്കും. ഐഫോണ്‍ 13 പ്രോ 128 ജിബി അല്ലെങ്കില്‍ 256 ജിബി സ്‌റ്റോറേജ് ഓപ്ഷനുകളിലും മാക്‌സ് 256 ജിബി, 512 ജിബി വേരിയന്റിലും വരും. 5.4 ഇഞ്ച് ഐഫോണ്‍ മിനി, 6.1 ഇഞ്ച് ഐഫോണ്‍ 13, 6.1 ഇഞ്ച് ഐഫോണ്‍ 13 പ്രോ, 6.7 ഇഞ്ച് ഐഫോണ്‍ പ്രോ മാക്‌സ് എന്നിങ്ങനെയായിരിക്കും സ്‌ക്രീന്‍ സൈസ്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News