ഫേസ് ബുക്ക് 7 മണിക്കൂര്‍ പണിമുടക്കി; സക്കർബർഗിന് നഷ്ടം 52,000 കോടി രൂപ

ഫേസ്ബുക്കിന്‍റെ ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞു

Update: 2021-10-05 04:43 GMT
Advertising

ഫേസ്ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും ഏഴു മണിക്കൂർ നിശ്ചയമായതോടെ മാർക്ക് സക്കർബർഗിന് നഷ്ടമായത് 52,000 കോടിയോളം രൂപ (7 ബില്യണ്‍ യുഎസ് ഡോളര്‍). ഫേസ്ബുക്കിന്‍റെ ഓഹരിമൂല്യമാകട്ടെ 5.5 ശതമാനം ഇടിഞ്ഞു. സെപ്തംബർ പകുതി മുതലുള്ള കണക്കെടുത്താല്‍ 15 ശതമാനമായാണ് ഓഹരി മൂല്യം ഇടിഞ്ഞത്. ബ്ലൂംബെർഗിന്‍റെ ശതകോടീശ്വരന്മാരുടെ സൂചികയിൽ ബിൽ ഗേറ്റ്‌സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 9 മണിയോടെയാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്സാപ്പ് എന്നിവയുടെ സേവനങ്ങള്‍ ആഗോളതലത്തില്‍ തന്നെ നിശ്ചലമായത്. 10 മണിയോടെ മൂന്നു സ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ ക്ഷമാപണം നടത്തുകയും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് അറിയിക്കുകയും ചെയ്തു. അര്‍ധരാത്രിയോടെയാണ് ഫേസ് ബുക്കിന്‍റെ ഓഹരിമൂല്യം 5.5 ശതമാനമായി ഇടിഞ്ഞത്.

ഏഴ് മണിക്കൂറിന് ശേഷമാണ് തകരാര്‍ ഭാഗികമായെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞത്. മെസഞ്ചറില്‍ ഇപ്പോഴും ചിലയിടങ്ങളില്‍ ബുദ്ധിമുട്ട് പരിഹരിക്കപ്പെട്ടില്ല. തകരാർ പരിഹരിച്ചെന്നും ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നുവെന്നും സക്കർബർഗ് വ്യക്തമാക്കി. "പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം എനിക്ക് അറിയാം. തടസ്സ നേരിട്ടതില്‍ ഖേദിക്കുന്നു"- സക്കര്‍ബര്‍ഗ് പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News