ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകം റീചാർജുകളോ പോസ്റ്റ്‌പെയ്ഡ് കണക്ഷനുകളോ എടുക്കുമ്പോൾ മൊബൈൽ ചെലവുകൾ വര്‍ധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഒരൊറ്റ കണക്ഷനും ബില്ലും വഴി നാല് കുടുംബാംഗങ്ങൾക്ക് വരെ സിം കാർഡുകൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്ന എയർടെല്ലിന്‍റെ ഫാസ്റ്റ് ലെയ്ൻ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാൻ മികച്ച പരിഹാരമാണ്.
അൺലിമിറ്റഡ് 4G, 5G ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, പ്രതിദിന എസ്എംഎസ് ആനുകൂല്യങ്ങൾ എന്നിവയ്‌ക്കൊപ്പം നിരവധി ജനപ്രിയ എന്റർടൈൻമെന്‍റ്, ഡിജിറ്റൽ സേവനങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.
പ്രതിമാസം 1449 രൂപയാണ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനിന്‍റെ വില. നാല് സിം കാര്‍ഡുകൾ നൽകുന്നതിലൂടെ ഓരോ മൊബൈൽ നമ്പറിനും വെവ്വേറെ റീചാർജുകളും ബില്ലുകളും കൈകാര്യം ചെയ്യുന്നതിന് പകരം, കുടുംബങ്ങൾക്ക് അവരുടെ പ്രതിമാസ മൊബൈൽ ചെലവുകൾ ഒരൊറ്റ പോസ്റ്റ്പെയ്ഡ് ബില്ലിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കും. പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള എയർടെല്ലിന്റെ 5G സ്ലൈസിംഗ് ഉള്ള ഫാസ്റ്റ് ലെയ്ൻ ടെക്നോളജിയാണ് മറ്റൊരു സവിശേഷത.
പ്ലാനിന്‍റെ ഭാഗമായി ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷനും ആറ് മാസത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. കൂടാതെ ഒരു വർഷത്തെ ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഉള്ളടക്കം ഒരിടത്ത് കൊണ്ടുവരുന്ന എയർടെൽ എക്‌സ്ട്രീം പ്ലേ പ്രീമിയത്തിലേക്ക് ആക്‌സസ് ലഭിക്കും.
ആപ്പിൾ ടിവി+, ആപ്പിൾ മ്യൂസിക് , വിങ്ക് മ്യൂസിക് പ്രീമിയം, ബ്ലൂ റിബൺ ബാഗ് സർവീസ് , അപ്പോളോ 24/7 സർക്കിൾ എന്നിവയും ലഭ്യമാണ്.പഭോക്താക്കൾക്ക് 100GB ഗൂഗിൾ വൺ ക്ലൗഡ് സ്റ്റോറേജ് ലഭിക്കും.
ക്രിയേറ്റീവ് ജോലികൾക്കായി എയർടെൽ 12 മാസത്തെ അഡോബ് എക്സ്പ്രസ് പ്രീമിയം സബ്സ്ക്രിപ്ഷൻ നൽകുന്നു. സോഷ്യൽ മീഡിയ പോസ്റ്റുകൾ, പോസ്റ്ററുകൾ, ബാനറുകൾ, മറ്റ് ക്രിയേറ്റീവ് ഉള്ളടക്കം എന്നിവ ഡിസൈൻ ചെയ്യാൻ ഇത് ഉപയോഗിക്കാം. സൗജന്യ അന്താരാഷ്ട്ര റോമിംഗാണ് മറ്റൊരു പ്രത്യേകത. കണക്ഷൻ ആക്ടീവായി കഴിഞ്ഞാൽ ഉടൻ തന്നെ ഈ ആനുകൂല്യം ലഭിക്കില്ല. 90 ദിവസത്തിന് ശേഷം ഇത് ലഭ്യമാകും. വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് ഇത് സഹായകമാകും.