'ബജറ്റ് സെഗ്മെന്‍റ്' എന്നായിരുന്നു 15,000 രൂപയിൽ താഴെയുള്ള ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ വിപണി മുൻപ് അറിയപ്പെട്ടിരുന്നത്. എന്നാൽ 2026-ൽ ആ സ്ഥിതി മാറി. മെമ്മറി ചിപ്പുകളുടെ വില തുടർച്ചയായി കൂടുന്നതിനാൽ കമ്പനികൾക്ക് ഫോണിന്റെ വില ഉയർത്തേണ്ടി വന്നു. അതിനാൽ, ഈ വിലയ്ക്ക് ഇപ്പോൾ ലഭിക്കുന്നത് ഏറ്റവും അടിസ്ഥാന ഫീച്ചറുകൾ മാത്രമുള്ള ഫോണുകളാണ്. അതുകൊണ്ട് ഈ വിലയിലുള്ള ഫോണുകളെ 'ബജറ്റ് ഫോണുകൾ' എന്നതിന് പകരം 'എൻട്രി ലെവൽ' എന്ന് വിളിക്കുന്നതാണ് കൂടുതൽ ശരി.
ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യാൻ വാങ്ങുന്നവർ തയ്യാറല്ലാത്തതിനാൽ, ഭാവിയിലും ഉപയോഗിക്കാനാവുന്ന ഹാർഡ്‌വെയറും ദീർഘകാല സപ്പോർട്ടുമുള്ള ഫോണുകൾക്കായി പലരും അല്പം കൂടുതൽ പണം ചെലവഴിക്കാൻ തയ്യാറാകുന്നുണ്ട്. എന്നിരുന്നാലും ഫീച്ചർ ഫോണുകളിൽ നിന്ന് ആദ്യമായി സ്മാർട്ട്‌ഫോണുകളിലേക്ക് മാറുന്നവര്‍ 15,000 രൂപയ്ക്ക് താഴെയുള്ള ഫോണുകളായിരിക്കും കൂടുതൽ നോക്കുന്നത്.
മിവി വൺ 5 ജി(Mivi One 5G)
ലളിതവും എന്നാൽ മനോഹരവുമായ ഡിസൈനാണ് മിവിയുടേത്. വ്യത്യസ്ത നിറങ്ങളിലും റാം/സ്റ്റോറേജ് ഓപ്ഷനുകളിലും ലഭ്യമാണ്. Qualcomm Snapdragon 4 Gen 2 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. സാധാരണ ആപ്പുകൾ ഉപയോഗിക്കാനും ലളിതമായ ഗെയിമുകൾ കളിക്കാനും ഈ പ്രോസസർ മതിയാകും. എന്നാൽ മികച്ച മൾട്ടി ടാസ്കിംഗ് പ്രകടനം ആഗ്രഹിക്കുന്നവർ 16,999 വിലയുള്ള 8GB RAM വേരിയന്റ് തെരഞ്ഞെടുക്കേണ്ടി വരും. ക്യാമറ ക്വാളിറ്റി കുറവാണെങ്കിലും ആദ്യമായി സ്മാർട്ട്‌ഫോൺ വാങ്ങുന്നവർക്ക് ഇതിലെ 6,000mAh വലിയ ബാറ്ററി ഏറെ പ്രയോജനപ്പെടും.ബ്ലൂ, ബർഗണ്ടി, ഡാർക്ക് ബ്ലൂ, ഗ്രീൻ, പിങ്ക് എന്നീ അഞ്ച് ആകർഷകമായ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 4GB RAM + 128GB Storage വരുന്ന അടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില.
പോക്കോ എം7 പ്രോ
ഈ ബജറ്റ് നിരക്കിലെ യഥാർഥ 'എന്റർടെയ്‌നർ' എന്ന് വിളിക്കാവുന്ന ഫോണാണ് Poco M7 Pro. 6GB റാം (RAM) അടങ്ങിയതാണ് ഇതിന്റെ ബേസ് വേരിയന്റ്. MediaTek Dimensity 7025 Ultra പ്രോസസറുമായി എത്തുന്ന ഈ ഫോൺ ദൈനംദിന ആപ്പുകൾ ഉപയോഗിക്കാനും ലളിതമായ ഗെയിമുകൾ കളിക്കാനും വളരെ അനുയോജ്യമാണ്.
മികച്ച തെളിച്ചമുള്ള (2,100 nits) 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിനൊപ്പം മികച്ച ശബ്ദാനുഭവത്തിനായി ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും നൽകിയിട്ടുണ്ട്. ഈ പട്ടികയിലെ മറ്റു ഫോണുകളെ അപേക്ഷിച്ച് ഇതിൽ വലിയ ബാറ്ററി ലഭ്യമല്ലെങ്കിലും, 45W ചാർജർ ഫോണിനൊപ്പം പോക്കോ നൽകുന്നുണ്ട്. ലാവെൻഡർ ഫ്രോസ്റ്റ്, ലൂണാർ ഡസ്റ്റ്, ഒലിവ് ട്വിലൈറ്റ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. അടിസ്ഥാന 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയാണ് വില
മോട്ടോ ജി64
നല്ലൊരു ബജറ്റ് സ്മാര്‍ട്‍ഫോണാണ് മോട്ടോ ജി64. വീഗൻ ലെതർ പിൻ പാനലുകളുള്ള ഈ വിലയിൽ ലഭ്യമായ ചുരുക്കം ചില ഉപകരണങ്ങളിൽ ഒന്നാണ് ഈ ഫോൺ. 120Hz റിഫ്രഷ് റേറ്റുള്ള ഒരു ഹോൾ-പഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുമുണ്ട്. ഗുവാ റെഡ്, ലീഫ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. അടിസ്ഥാന 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 12,499 രൂപയാണ്. എന്നാൽ 8 ജിബി റാം വേരിയന്റിന് 13,999 രൂപ നൽകേണ്ടി വരും.
റിയൽമി C100i
വളരെ ലളിതമായ അടിസ്ഥാന സൗകര്യങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഫോണാണ് Realme C100i. 2026-ൽ പുറത്തിറങ്ങിയതാണെങ്കിലും ഇതിൽ 5G സപ്പോര്‍ട്ട് ചെയ്യില്ല, 4G കണക്റ്റിവിറ്റി മാത്രമാണുള്ളത്. എങ്കിലും, പൊടിയെയും വെള്ളത്തുള്ളികളെയും പ്രതിരോധിക്കുന്ന IP64 റേറ്റിംഗോട് കൂടിയ സ്ലിം ഡിസൈനാണ് ഫോണിന്റേത്.
വളരെ നേർത്ത ഡിസൈനാണെങ്കിലും 6,500mAh ന്റെ വൻകിട ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിൽ നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിലെ ക്യാമറകൾ വളരെ സാധാരണ നിലവാരത്തിലുള്ളതാണ് (8MP പിൻ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയും). മികച്ച ബാറ്ററി ലൈഫ് മാത്രം ലക്ഷ്യമിടുന്നവർക്ക് ഈ ഫോൺ തെരഞ്ഞെടുക്കാം. സ്കൈലൈൻ സിൽവർ, മിഡ്നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ എത്തുന്നത്. 4GB RAM + 64GB Storage വരുന്ന അടിസ്ഥാന വേരിയന്റിന് 15,999 രൂപയാണ് പ്രാരംഭ വില.
മോട്ടോ ജി37
മോട്ടോറോളയിൽ നിന്നുള്ള മറ്റൊരു ആകർഷകമായ മോഡലാണ് Moto G37. IP64 റേറ്റിംഗുള്ള ബോഡിയും ഡിസ്‌പ്ലേയ്ക്ക് Gorilla Glass 7i സംരക്ഷണമുമുള്ള മികച്ച ഡിസൈനിലാണ് ഈ ഫോൺ എത്തുന്നത്. കൂടാതെ, ഈ വിലനിരക്കിൽ സാധാരണ കാണാത്ത വീഗൻ ലെതർ, ഫാബ്രിക് (fabric), ഗ്ലാസ് ബാക്ക് (glass back) ഓപ്ഷനുകളിലും ഇത് ലഭ്യമാണ്.
മികച്ച നിലവാരത്തിനും ഡിസൈനും പുറമെ, ഡോൾബി അറ്റ്മോല് പിന്തുണയുള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്. 5,200mAh ബാറ്ററി സാധാരണ ഉപയോഗങ്ങൾക്ക് അനുയോജ്യമാണെങ്കിലും ഇതിനോടൊപ്പം നൽകുന്നത് 10W ചാർജർ മാത്രമാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ആകർഷകമായ ലുക്കും IP64/Gorilla Glass 7i സംരക്ഷണവുമുള്ള Motorola Moto G37 ഫോണിന്റെ വില ആരംഭിക്കുന്നത് ₹14,499 രൂപയിലാണ്.