ഒരു ലക്ഷത്തിലേറെ രൂപ ലാഭിക്കാം! പുതിയ ഐഫോൺ മോഡലുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന രാജ്യങ്ങൾ

സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കാനിരിക്കെ, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്

Update: 2026-09-10 08:53 GMT

ന്യൂഡൽഹി: ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ആപ്പിളിന്റെ കന്നി ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഐഫോൺ ഡ്യുവോയും കഴിഞ്ഞ ദിവസം ആഗോള വിപണിയിൽ അവതരിപ്പിച്ചു. സെപ്റ്റംബർ 12 മുതൽ പ്രീ-ഓർഡറുകൾ ആരംഭിക്കാനിരിക്കെ, ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും വില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഉയർന്ന നികുതി നിരക്കുകൾ കാരണം ഇവിടെ ഐഫോൺ വില ഗണ്യമായി കൂടുതലാണ്. മറ്റ് പല വിദേശ രാജ്യങ്ങളിലും ഇന്ത്യയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് പുതിയ മോഡലുകൾ വിൽപ്പനയ്ക്കെത്തുന്നത്.

Advertising
Advertising

ഇന്ത്യയിലെ വില നിരക്കുകൾ

ഇന്ത്യയിൽ ഐഫോൺ 18 പ്രോ 256 ജിബി ബേസ് വേരിയന്റിന് 1,64,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഐഫോൺ 18 പ്രോ മാക്‌സ് ബേസ് വേരിയന്റിന് 1,79,900 രൂപയും ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് 2,99,900 രൂപയുമാണ് ഇന്ത്യയിലെ വില.

എവിടെയാണ് ഏറ്റവും കുറഞ്ഞ വില?

വിവിധ രാജ്യങ്ങളിലെ നിരക്കുകൾ താരതമ്യം ചെയ്യുമ്പോൾ യുഎസിലാണ് (അമേരിക്ക) പുതിയ ഐഫോണുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്നത്. യുഎഇ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയേക്കാൾ വൻ വിലക്കുറവുണ്ട്.

ഐഫോൺ 18 പ്രോ

  • യുഎസ് : ഏകദേശം 1.14 ലക്ഷം രൂപ  
  • യുഎഇ : ഏകദേശം 1.32 ലക്ഷം രൂപ
  • ജപ്പാൻ : ഏകദേശം 1.37 ലക്ഷം രൂപ
  • ചൈന : ഏകദേശം 1.42 ലക്ഷം രൂപ
  • യുകെ : ഏകദേശം 1.54 ലക്ഷം രൂപ
  • ജർമനി : ഏകദേശം 1.61 ലക്ഷം രൂപ
  • ഇന്ത്യ : 1,64,900

ഐഫോൺ 18 പ്രോ മാക്‌സ്

  • യുഎസ് : ഏകദേശം 1.24 ലക്ഷം രൂപ
  • യുഎഇ : ഏകദേശം 1.42 ലക്ഷം രൂപ
  • ജപ്പാൻ : ഏകദേശം 1.49 ലക്ഷം രൂപ
  • യുകെ : ഏകദേശം 1.67 ലക്ഷം രൂപ
  • ഇന്ത്യ : 1,79,900

ഐഫോൺ ഡ്യുവോ

  • യുഎസ്: ഏകദേശം 1.90 ലക്ഷം രൂപ
  • യുഎഇ : ഏകദേശം 2.20 ലക്ഷം രൂപ
  • ജപ്പാൻ/ചൈന: ഏകദേശം 2.27 ലക്ഷം രൂപ
  • ഇന്ത്യ: 2,99,900

പ്രവാസികൾക്കും യാത്രക്കാർക്കും സുവർണാവസരം

ഇന്ത്യയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ അമേരിക്കയിൽ നിന്ന് ഐഫോൺ 18 പ്രോ വാങ്ങുമ്പോൾ ഏകദേശം 50,000 രൂപയോളവും, ഫോൾഡബിൾ മോഡലായ ഐഫോൺ ഡ്യുവോ വാങ്ങുമ്പോൾ ഒരു ലക്ഷം രൂപയിലധികവും ലാഭിക്കാൻ സാധിക്കും. ഗൾഫ് നാടുകളിൽ കഴിയുന്ന മലയാളികൾക്കും യുഎഇയിൽ നിന്നുള്ള വിലക്കുറവ് വലിയ നേട്ടമാണ് സമ്മാനിക്കുന്നത്. ഇന്ത്യയിലെ വിലയേക്കാൾ 30,000 രൂപയിലധികം കുറവിലാണ് യുഎഇയിൽ ഐഫോൺ 18 പ്രോ ലഭ്യമാകുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News