ഐ.എസ്.ആർ.ഓയെ അഭിനന്ദിച്ച് സുന്ദർ പിച്ചെയും സത്യ നാദെല്ലയും

ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയും സോഷ്യൽ മീഡിയയിലൂടെയാണ് ആശംസകൾ അറിയിച്ചത്

Update: 2023-08-24 16:33 GMT

ചന്ദ്രയാൻ-3ന്റെ വിജയകരമായി സോഫ്റ്റ് ലാൻഡിങ് പുർത്തീകരിച്ച്തിന് പിന്നാലെ ഐ.എസ്.ആർ.ഓയെ പ്രശംസിച്ച് ഗൂഗിളിന്റെ സി.ഇ.ഒ സുന്ദർ പിച്ചെയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ലയും. ഇന്ത്യൻ വംശജരായ ടെക് മേധാവികൾ രാജ്യത്തിന്റെ ചരിത്രനേട്ടത്തിന് സോഷ്യൽ മീഡിയയിലൂടെയാണ് ആശംസകൾ അറിയിച്ചത്.

എന്തൊരു അവിശ്വസനീയമായ നിമിഷം! ഇന്ന് രാവിലെ ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് ഐ.എസ്.ആർ.ഓക്ക് അഭിനന്ദനങ്ങൾ. ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ രാജ്യമായി ഇന്ന് ഇന്ത്യ മാറി എന്നാണ് സുന്ദർ പിച്ചൈ എക്‌സിൽ കുറിച്ചത്.

Advertising
Advertising

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആവേശകരമായ നിമിഷമെന്നാണ് സത്യ നാദല്ല വിശേഷിപ്പിച്ചത്. ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങിയതിന് ഐ.എസ്.ആർ.ഓക്ക് എന്റെ അഭിനന്ദനങ്ങൾ. ഇന്ത്യക്കും ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവിക്കും എന്തൊരു ആവേശകരമായ നിമിഷമാണ് എന്നാണ് സത്യ നാദെല്ല എക്‌സിൽ കുറിച്ചത്.

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News