ടൈപ്പ് സി ചാർജിങ് പോർട്ടുകളിലേക്ക് മാറാനൊരുങ്ങി ഐ ഫോൺ

എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ടൈപ്പ് സി പോർട്ട് നിർബന്ധമാക്കുന്ന യുറോപ്യൻ യൂണിയന്റെ നിയമത്തെ തുടർന്നാണ് നടപടി

Update: 2023-08-12 12:05 GMT

യുറോപ്യൻ യൂണിയന്റെ നിയന്ത്രണങ്ങളെ തുടർന്ന് ഐഫോൺ 15 മോഡലുകളിൽ ടൈപ്പ് സി പോർട്ടുകളാണ് ഉൾപ്പെടുത്തുക. ഇത് കൂടാതെ നിലവിലുള്ള ഐഫോൺ 14 മോഡലുകളിലും ടൈപ്പ് സി ചാർജറുകൾ ഉൾപ്പെടുത്തി റീലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് കമ്പനി. എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കും ടൈപ്പ് സി പോർട്ട് നിർബന്ധമാക്കുന്നതാണ് യൂറോപ്പിലെ പുതിയ നിയമം.

സെപ്റ്റംബറിൽ പുറത്തിറങ്ങാനൊരുങ്ങുന്ന ഐഫോൺ നിരവധി മാറ്റങ്ങളോടെയാണ് അവതരിപ്പിക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ട മാറ്റെ ടൈപ് സി ചാർജിങ് പോർട്ടായിരിക്കും. അടുത്തിടെ സൗദി അറേബ്യയും സി ടൈപ്പ് ചാർജറുകളിലേക്ക് മാറാൻ നിർദേശം നൽകിയിരുന്നു. ഇലക് ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സൗദി ഇത് നടപ്പിലാക്കുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News