ഐ.ഒ.എസില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് വാട്സാപ്പ് ചാറ്റ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള പ്രക്രിയ എളുപ്പമാക്കി സാംസങ്

ആൻഡ്രോയിഡ് ഫോണുകൾ ചാറ്റിന്റെ ബാക്കപ്പ് സേവ് ചെയ്യുന്നത് ഗൂഗിൾ ഡ്രൈവിലും ഐഒഎസ് ഫോണുകൾ അത് സേവ് ചെയ്യുന്നത് ഐ-ക്ലൗഡിലുമാണ് എന്നതാണ് ഈ പ്രക്രിയ ബുദ്ധിമുട്ടിലാക്കുന്ന കാര്യം.

Update: 2021-09-04 13:16 GMT
Editor : Nidhin | By : Web Desk

പുതിയ ഫോൺ വാങ്ങിയാൽ ഉപഭോക്താക്കൾക്ക് എപ്പോഴും ശ്രദ്ധിക്കുന്ന കാര്യമാണ് വാട്‌സാപ്പ് ചാറ്റുകൾ പുതിയ ഫോണിലേക്ക് മാറ്റുക എന്നത്. ആൻഡ്രോയിഡിൽ നിന്ന് ആൻഡ്രോയിഡിലേക്ക് തന്നെ ഇത്തരത്തിൽ ഡാറ്റ മാറ്റുന്നത് എളുപ്പമുള്ള കാര്യമാണ്. അതേസമയം ആപ്പിൾ ഐ ഫോൺ ഒ.എസായ ഐ.ഒ.സിൽ നിന്ന് ആൻഡ്രോയിഡ് ഫോണിലേക്ക് ചാറ്റ് മാറ്റുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആൻഡ്രോയിഡ് ഫോണുകൾ ചാറ്റിന്റെ ബാക്കപ്പ് സേവ് ചെയ്യുന്നത് ഗൂഗിൾ ഡ്രൈവിലും ഐഒഎസ് ഫോണുകൾ അത് സേവ് ചെയ്യുന്നത് ഐ-ക്ലൗഡിലുമാണ് എന്നതാണ് ഈ പ്രക്രിയ ബുദ്ധിമുട്ടിലാക്കുന്ന കാര്യം.

Advertising
Advertising

ഇതിന് പരിഹാരവുമായാണ് ഇപ്പോൾ സാംസങ് രംഗത്ത് വന്നിരിക്കുന്നത്. '' നിങ്ങൾ ഐ ഫോണിൽ നിന്ന് സാംസങ് ഫോണിലേക്കാണ് മാറുന്നതെങ്കിൽ നിങ്ങളുടെ വാട്‌സാപ്പ് അക്കൗണ്ട് വിവരങ്ങളും, പ്രൊഫൈൽ ചിത്രവും, വ്യക്തിഗത/ഗ്രൂപ്പ് ചാറ്റുകളും, മീഡിയ ഫയലുകളും മറ്റു ക്രമീകരണങ്ങളും നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും''- സാംസങ് അറിയിച്ചു.

ടൈപ്പ്-സി കേബിൾ ഉപയോഗിച്ചാണ് ഇത്തരത്തിൽ ട്രാൻസ്ഫർ നടക്കുക. സാംസങ് സ്മാർട്ട് സ്വിച്ച് (വേർഷൻ 3.7.22.1) എന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് അതുവഴിയാണ് ഡാറ്റ കൈമാറുക. അതേസമയം പുതിയ ഫോണിന്റെ ആദ്യ കോൺഫിഗറേഷൻ സമയത്ത് മാത്രമേ ഇത് നടക്കൂ എന്ന് സാംസങ് അറിയിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഫോണിലെ എല്ലാ സെറ്റിങ്‌സും റീസെറ്റ് ചെയ്തു ഫാക്ടറി സെറ്റിങ്‌സിലേക്ക് മാറിയാൽ മാത്രമേ ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കൂ.

ചാറ്റ് ട്രാൻസ്ഫർ ചെയ്യാൻ വാട്‌സാപ്പ് ഐഒഎസ് വേർഷൻ 2.21.160.17 നോ പുതിയതോ ആയ വേർഷനോ, ആൻഡ്രോയിഡ് ഫോണിൽ 2.21.16.20 വേർഷനോ അതിൽ പുതിയ ആപ്പോ ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News