സ്റ്റാറ്റസുകള്‍ രണ്ടാ‍ഴ്ച വരെ കാണാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കായാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക

Update: 2023-10-04 16:12 GMT
Editor : abs | By : Web Desk

വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേരുണ്ട്. എന്നാല്‍ തിരക്കുള്ള ദിവസങ്ങളില്‍ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകള്‍ കാണാന്‍ പലർക്കും സമയം കിട്ടാറുമില്ല. ഇപ്പോഴിതാ ഇതിന് പരിഹാരമൊരുക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസിന്‍റെ സമയപരിധി നേട്ടാന്‍ പദ്ധതിയിടുകയാണ് കമ്പനി. രണ്ടാഴ്ചത്തേക്ക് നീട്ടാനാണ് ആലോചിക്കുന്നത്.

നിലവില്‍ 24 മണിക്കൂറാണ് സ്റ്റാറ്റസ് സമയപരിധി. ആ സമയം അവസാനിക്കുമ്പോള്‍ ഓട്ടോമിറ്റിക്കായി സ്റ്റാറ്റസ് നീക്കം ചെയ്യപ്പെടുന്ന രീതിയിലാണ് ക്രമീകരണം. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധം ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക എന്നാണ് റിപ്പോർട്ട്. 

സ്റ്റാറ്റസ് സമയപരിധി സെറ്റ് ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം ഒരുക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് വയ്ക്കാന്‍ കഴിയുന്നതായിരിക്കും ഒരു ഓപ്ഷന്‍. നിലവിലുള്ളതുപോലെ 24 മണിക്കൂർ 3 ദിവസം ഒരാഴ്ച എന്നിങ്ങനെ വിവിധ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാമെന്നതാണ് മറ്റൊന്ന്. തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കായാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക. വീഡിയോ, ചിത്രം എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള സ്റ്റാറ്റസുകള്‍ക്കും സമയപരിധി നീട്ടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News