ബാക്കപ്പ് ചാറ്റുകൾക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ; അടുത്ത ഫീച്ചറുമായി വാട്സ് ആപ്പ്

ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാനുള്ള ഓപ്ഷനും ഏർപ്പെടുത്തും. ഫീച്ചർ തെരഞ്ഞെടുക്കുന്നവരുടെ ചാറ്റ് ബാക്കപ്പുകൾ വാട്സ് ആപ്പിന് പോലും തുറന്നുനോക്കാൻ കഴിയില്ല.

Update: 2021-09-14 06:44 GMT
Editor : Midhun P | By : Web Desk
Advertising

ഉപയോക്താക്കൾക്കായി  പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിക്കുകയാണ് വാട്സ് ആപ്പ്.  വോയ്സ് ചാറ്റുകളെ ടെക്സ്റ്റ് ഫോർമാറ്റിലേക്ക് മാറ്റുന്നതിനും ലാസ്റ്റ് സീൻ ഓപ്ഷൻ താൽപര്യപ്രകാരം ഉപയോഗിക്കാനും  മെസേജുകൾക്ക് ലൈക്, റിയാക്ഷനുകൾ നൽകാനുമുള്ള പുതിയ ഫീച്ചറുകൾ കഴിഞ്ഞ ദിവസങ്ങളിൽ വാട്സ് ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു അപ്ഡേഷനുമായി എത്തിയിരിക്കുകയാണ് ഫേയ്സ് ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ് ആപ്പ്.

നിലവിൽ വാട്സ് ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങൾക്കും കോളുകൾക്കും എൻഡ് ടു എൻഡ് എൻക്രിപ്ഷൻ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. എന്നാൽ   ഒരു ഡിവൈസിൽ നിന്നും മറ്റൊരു ഡിവൈസിലേക്ക് മാറ്റുന്ന ചാറ്റ് ബാക്കപ്പുകൾക്ക് എൻഡ് ടു എൻഡ് എൻക്രിപഷ്ൻ കമ്പനി നൽകിയിരുന്നില്ല. അതുകൊണ്ട് അത്തരം സന്ദേശങ്ങൾ ചോരാനുള്ള സാധ്യത സാങ്കേതിക വിദഗ്ധർ ചൂണ്ടികാണിച്ചിരുന്നു. പുതിയ അപ്ഡേഷൻ പ്രകാരം ചാറ്റ് ബാക്കപ്പുകൾക്കും എൻക്രിപ്ഷൻ ഏർപ്പെടുത്തുമെന്ന് വാട്സ് ആപ്പ് അറിയിച്ചിട്ടുണ്ട്. 

എന്നാൽ ഈ ഫീച്ചർ  ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കാനുള്ള ഓപ്ഷനും ഏർപ്പെടുത്തും. ഫീച്ചർ തെരഞ്ഞെടുക്കുന്നവരുടെ ചാറ്റ് ബാക്കപ്പുകൾ വാട്സ് ആപ്പിന്  പോലും തുറന്നുനോക്കാൻ കഴിയില്ല.

ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒരുപോലെ ഈ ഫീച്ചർ ഉപയോഗിക്കാം. ഇതിനായി അവർ ഒരു പാസ് വേഡ് ഉണ്ടാക്കണം. എന്നാൽ പാസ് വേഡ് മറന്നാൽ വാട്സ് ആപ്പിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച ഫീച്ചർ ഉപയോക്താക്കൾക്കായി  ലഭിച്ച് തുടങ്ങും.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News