ഇനി ഗ്രൂപ്പ് ഉണ്ടാക്കി കഷ്ടപ്പെടേണ്ട: 'മെസ്സേജ് യുവർസെൽഫ്' ഫീച്ചർ ഇന്ത്യയിലവതരിപ്പിച്ച് വാട്‌സ്ആപ്പ്

വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്

Update: 2022-11-29 13:05 GMT

നോട്ടുകൾക്കും റിമൈൻഡറുകൾക്കുമായി സ്വന്തം വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാവും നമ്മളിൽ പലർക്കും. മറ്റാരെയെങ്കിലും മെംബേഴ്‌സ് ആക്കി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത ശേഷം അവരെ റിമൂവ് ചെയ്താണ് അത്തരം സ്വന്തം ഗ്രൂപ്പുകൾ നമ്മളുണ്ടാക്കിയെടുത്തത്. എന്നാൽ ഇനി നമ്മുടെ സ്വന്തം ഗ്രൂപ്പ് ഉണ്ടാക്കാൻ ആ കഷ്ടപ്പാട് വേണ്ട. എന്തെന്നാൽ 'മെസ്സേജ് യുവർസെൽഫ്' ഫീച്ചർ ഇന്ത്യയിലവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്.

നോട്ടുകളും റിമൈൻഡറുകളും ഷോപ്പിംഗ് ലിസ്റ്റുമെല്ലാം കുറിച്ചിടാവുന്ന ഒരു നോട്ട് പാഡ് പോലെയാവും വാട്ട്‌സ് ആപ്പിലെ ഇത്തരം 'ഓൺ ചാറ്റുകൾ'. ആൻഡ്രോയ്ഡ്,ഐഫോൺ ഉപയോക്താക്കൾക്ക് ഫീച്ചർ വാട്‌സ്ആപ്പിൽ ലഭ്യമാകും.

Advertising
Advertising

നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ മെറ്റ ഏതാനും ചില ബീറ്റ ഉപയോക്താക്കളിൽ ഫീച്ചർ അവതരിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കൾക്കും ഫീച്ചർ ലഭ്യമാക്കുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് ഇപ്പോഴാണ് അവതരിപ്പിക്കുന്നതെങ്കിലും ടെലഗ്രാമിൽ ആദ്യമേ തന്നെ ഈ ഫീച്ചറുണ്ട്.

ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?

 അപ്‌ഡേറ്റ് ചെയ്ത വാട്‌സ് ആപ്പിൽ ന്യൂ ചാറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക, കോൺടാക്ട് കാർഡിൽ മെസ്സേജ് യുവർസെൽഫ് എന്ന ചാറ്റ് മുകളിൽ തന്നെ പ്രത്യക്ഷപ്പെടും. അതിൽ ക്ലിക്ക് ചെയ്താൽ സ്വന്തം ചാറ്റ് തുടങ്ങാം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News