സ്റ്റിക്കര്‍ എളുപ്പത്തില്‍ ഉണ്ടാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഇനിമുതല്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിന് സമീപം സ്റ്റിക്കര്‍ ഐക്കണും ഉണ്ടാകും

Update: 2021-09-17 14:32 GMT
Editor : dibin | By : Web Desk
Advertising

ആന്‍ഡ്രോയിഡിലും ഐഒഎസിലും ഇതിനോടകം തന്നെ നിരവധി സവിശേഷതകള്‍ വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെക്‌സ്‌ടോപ്പ് വേര്‍ഷനിലും പുതിയ സവിശേഷതകള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇത്തവണ വാട്‌സ്ആപ്പ് എത്തുന്നത് ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറായി മാറ്റാനുള്ള ഫീച്ചറുമായാണ്. വാബെ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇനിമുതല്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിന് സമീപം സ്റ്റിക്കര്‍ ഐക്കണും ഉണ്ടാകും.ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് ശേഷം ഐക്കണില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ ചിത്രം സ്റ്റിക്കര്‍ രൂപത്തിലാകും. സവിശേഷത ഉടന്‍ തന്നെ ഡെസ്‌ക്ടോപ്പ് വേര്‍ഷനില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ ഫീച്ചര്‍ വരുന്നതോടെ മറ്റൊരു ആപ്ലിക്കേഷന്റെ സഹായമില്ലാതെ തന്നെ ചിത്രങ്ങള്‍ എളുപ്പത്തില്‍ സ്റ്റിക്കറാക്കി മാറ്റാന്‍ സഹായിക്കും. ഇത് വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News