ലോക സമ്പന്ന പട്ടികയിൽ ജെഫ് ബെസോസിനെ മറികടന്ന് സക്കർബർഗ്; ഒന്നാമൻ മസ്‌ക് തന്നെ

ബ്ലൂംബേർഗ് ബില്യണേർസാണ് പട്ടിക പുറത്ത് വിട്ടത്.

Update: 2025-05-07 06:38 GMT

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടിക പുറത്ത് വരുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ബ്ലൂംബേർഗ് ബില്യണേർസാണ് പട്ടിക പുറത്ത് വിട്ടത്. സക്കർബർഗിന്റെ ആസ്തി 212 ബില്യൺ ഡോളറായി ഉയർന്നതോടെയാണ് ഈ മാറ്റം. അതേ സമയം, ജെഫ് ബെസോസിന്റെ ആസ്തി 209 ബില്ല്യൺ ഡോളറായി തുടരുന്നു.

ബ്ലുംബേർഗ് പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സക്കർബർഗിന് 864 മില്യൺ ഡോളറിന്റെ നേട്ടമുണ്ടായപ്പോൾ ബെസോസിന് 2.90 ബില്യൺ നഷ്ടപ്പെടുകയാണുണ്ടായത്. മെറ്റയുടെ ഓഹരികളിൽ കഴിഞ്ഞ മാസം 16% വർധനവുണ്ടായതാണ് സക്കർബർഗിന് ഗുണം ചെയ്തത്. അതേകാലയളവിൽ വെറും 6.33% വർധനവ് മാത്രമാണ് ആമസോൺ ഓഹരിയിലുണ്ടായ വർധനവ്.

പട്ടികയിലെ ആദ്യ മൂന്ന് ശതകോടീശ്വരന്മാരിൽ സക്കർബർഗിന് മാത്രമാണ് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുള്ളു. 4.63 ബില്യണാണ് ഈ വർഷം മെറ്റ സിഇഒ നേടിയത്.

ടെസ്‌ലയുടേയും സ്‌പേസ്എക്‌സിന്റെയും സിഇഒ ഇലോൺ മസ്‌കാണ് പട്ടിയിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. 331 ബില്ല്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News