കെനിയയില്‍ സഫാരികോമിന് കടിഞ്ഞാണിടാന്‍ സര്‍ക്കാര്‍

Update: 2017-06-23 11:57 GMT
Advertising

കമ്പനിയെ വിവിധ മേഖലകളായി തരം തിരിക്കാനാണ് ശ്രമം നടക്കുന്നത്.

ആഗോള ടെലികോം കമ്പനി ഭീമനായ വോഡാഫോണിന് നിക്ഷേപമുള്ള കെനിയയിലെ സഫാരികോമിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെനിയന്‍ സര്‍ക്കാരിന്റെ നീക്കം. കമ്പനിയെ വിവിധ മേഖലകളായി തരം തിരിക്കാനാണ് ശ്രമം നടക്കുന്നത്.

കെനിയയിലെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ ഒന്നാണ് സഫാരികോം. ഇതില്‍ 40 ശതമാനം ഓഹരികളും ബ്രിട്ടീഷ് ടെലി കമ്പനി ഭീമനായ വോഡാഫോണിനാണ്. വരിക്കാര്‍ക്ക് എം പെസ ഫോര്‍മാറ്റില്‍ ബാങ്കിങ് സേവനം നല്‍കുന്ന സാഹചര്യത്തിലാണ് ഇതിനെതിരെ നടപടിയെടുക്കാന്‍ കെനിയന്‍ സര്‍ക്കാര്‍ മുതിരുന്നത്. ബാങ്കിങ് സേവനം പൂര്‍ണമായും കേന്ദ്രബാങ്കിന്റെ നിയന്ത്രണത്തില്‍ വരണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബാങ്കിങ്, ടെലി കമ്യൂണിക്കേഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുകയും സഫാരികോമിനെ വിവിധ മേഖലകളായി തിരിക്കുന്നതിനുമാണ് ആലോചന നടക്കുന്നത്. അതേസമയം കമ്പനികളുടെ നടപടിക്രമങ്ങളില്‍ സര്‍ക്കാരിന്റെ അമിതമായ ഇടപെടല്‍ ഗുണത്തേക്കാളെറെ ദോഷംചെയ്യുമെന്ന വാദവും ഉയരുന്നുണ്ട്. എം പെസ്സ സംവിധാനത്തിലൂടെ ചെറിയ സാങ്കേതിക സംവിധാനമുള്ള ഫോണില്‍ പോലും ബാങ്കിങ് ഇടപാടുകള്‍‌ സാധ്യമായിരുന്നു. അതേസമയം, സര്‍ക്കാര്‍ നീക്കത്തെക്കുറിച്ച് വോഡഫോണ്‍ പ്രതികരിച്ചിട്ടില്ല. വോഡാഫോണിന്റെ മൈബൈല്‍ മണി സര്‍വീസിന്റെ ആഗോള ബ്രാന്‍ഡ് നാമമാണ് എം പെസ്സ, 2008 മുതലാണ് കെനിയയില്‍ ഇത് പ്രാവര്‍ത്തികമായത്. സഫാരികോമിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതിനൊപ്പം ബില്ലില്‍ പ്രസിഡന്റ് ഒപ്പ് വെയ്ക്കേണ്ടതുണ്ട്.

Writer - റഹുമത്ത് എസ്

Author

Editor - റഹുമത്ത് എസ്

Author

Alwyn - റഹുമത്ത് എസ്

Author

Similar News