ഗ്യാലക്‌സി ജെ പരമ്പരയില്‍ നിന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുമായി സാംസങ്   

Update: 2018-04-15 12:34 GMT
Editor : rishad
ഗ്യാലക്‌സി ജെ പരമ്പരയില്‍ നിന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുമായി സാംസങ്   

സാംസങ്ങിന്റെ ഗ്യാലക്‌സി ജെ7 പരമ്പരയില്‍ നിന്നും പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി

സാംസങ്ങിന്റെ ഗ്യാലക്‌സി ജെ7 പരമ്പരയില്‍ നിന്നും പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ കൂടി. ജെ7 എന്‍.എക്‌സ്.ടി (Galaxy J7 Nxt) എന്നാണ് മോഡലിന്റെ പേര്. 11,490 രൂപയാണ് വില. കഴിഞ്ഞ മാസം ഗ്യാലക്‌സി ജെ7മാക്‌സ്, ഗ്യാലക്‌സി ജെ7 പ്രോ എന്നീ ഫോണുകള്‍ കമ്പനി പുറത്തിറക്കിയിരുന്നു. ഇതിന്റെ മിനി പതിപ്പാണ് ഗ്യാലക്‌സി ജെ7. 17,900, 20,900 എന്നിങ്ങനെയായിരുന്നു ജെ7മാക്‌സിന്റെയും ജെ7 പ്രോയുടെയും വില. അതേസമയം 2015ല്‍ പുറത്തിറക്കിയ ഗ്യാലക്‌സി ജെ7ന്റെ പരിഷ്‌കരിച്ച പതിപ്പ് കൂടിയാണ് ജെ7 എന്‍.എക്‌സ്.ടി.

Advertising
Advertising

എച്ച്.ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലെ, ആന്‍ഡ്രോയിഡ് നൊഗാറ്റാണ് ഒപ്പറേറ്റിങ് സിസ്റ്റം, 13 മെഗാപിക്‌സലാണ് ബാക്ക് ക്യാമറ. മുന്‍ ക്യാമറ 5 മെഗാപിക്‌സല്‍. 3,000 എം.എ.എച്ച് ബാറ്ററി, ഡബിള്‍ സിം, 4ജി എല്‍.ടി.ഇ കണക്ടിവിറ്റി എന്നിവയാണ് പ്രത്യേകതകള്‍. ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെയും അല്ലാതെയും ഫോണ്‍ ലഭ്യമാണ്.

Writer - rishad

contributor

Editor - rishad

contributor

Similar News