വാട്‌സ്ആപ്പില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്കും ഇനി വിളിക്കാം

Update: 2018-05-06 20:12 GMT
Editor : admin
വാട്‌സ്ആപ്പില്‍ നിന്ന് ലാന്‍ഡ് ലൈനിലേക്കും ഇനി വിളിക്കാം

വാട്ട്സ് ഉപഭോക്താക്കളെ തേടി ഒരു സന്തോഷവാര്‍ത്ത. ലാന്‍ഡ് ലൈനിലേക്കോ മൊബൈല്‍ ഫോണിലേക്കോ പ്രമുഖ ഇന്റര്‍നെറ്റ് അപ്ലിക്കേഷനുകള്‍ വഴി ഇനി മുതല്‍ കോള്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനം വരുന്നു.

വാട്ട്സ് ഉപഭോക്താക്കളെ തേടി ഒരു സന്തോഷവാര്‍ത്ത. ലാന്‍ഡ് ലൈനിലേക്കോ മൊബൈല്‍ ഫോണിലേക്കോ പ്രമുഖ ഇന്റര്‍നെറ്റ് അപ്ലിക്കേഷനുകള്‍ വഴി ഇനി മുതല്‍ കോള്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനം വരുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും ടെലികോം ഓപ്പറേറ്റര്‍മാരുടെയും സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പുതിയ പദ്ധതി നടപ്പിലാക്കുന്ന കരാറിന് കേന്ദ്ര സര്‍ക്കാര്‍ സമിതി തിങ്കാളാഴ്ച അംഗീകാരം നല്‍കി. വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ ആപ്പുകള്‍ വഴിയാണ് ഈ സൗകര്യം ലഭ്യമാകുക.

Advertising
Advertising

മന്ത്രിതല സമിതിയുടെ അനുമതികൂടി പദ്ധതി യാഥാര്‍ഥ്യമാവാനുള്ള കടന്പ. ഇന്റര്‍നെറ്റ് ഡാറ്റ മാത്രം ആവശ്യമായുള്ള പ്രമുഖ ഇന്റര്‍നെറ്റ് അപ്ലിക്കേഷന്‍ കോളുകള്‍ വളരെ ചുരുങ്ങിയ നിരക്കില്‍ ഉപയോഗിക്കാന്‍ കഴിയും. റിലയന്‍സിന്റെ ഇന്‍ര്‍നെറ്റ് കണക്ഷനുള്ളവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാട്‌സ്ആപ്പില്‍നിന്നു മറ്റു ഫോണുകളിലേക്കു നമ്പര്‍ ഡയല്‍ ചെയ്തു വിളിക്കാനാവുക. റിലയന്‍സിന്റെ ഫോര്‍ ജി കണക്ടിവിറ്റി രാജ്യവ്യാപകമാകുന്നതോടെ വോയ്‌സ് കോളിംഗില്‍ പുതിയ അധ്യായം തുറക്കുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ ലാന്‍ഡ് ഫോണ്‍ നെറ്റ് വര്‍ക്കുകളിലേക്കും എയര്‍സെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവയിലേക്കും ഇങ്ങനെ വാട്‌സ്ആപ്പില്‍ നിന്നും വിളിക്കാനാകും.

ടെലികോം വകുപ്പിന്റെ പാനല്‍ അനുമതി ലഭിച്ചു കഴിഞ്ഞതിനാല്‍ പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കും. വാട്‌സ്ആപ്പില്‍നിന്നു മറ്റു നെറ്റ് വര്‍ക്കുകളിലേക്കു വിളിക്കുമ്പോള്‍ ഇന്റര്‍ കണക്ഷന്‍ ചാര്‍ജ് നല്‍കേണ്ടിവരും. ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകേണ്ടതുണ്ട്. അതേസമയം, സംവിധാനം നടപ്പാക്കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്. രാജ്യത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായിരിക്കും സംവിധാനം എന്നാണ് വിമര്‍ശകരുടെ വാദം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News