ആന്‍ഡ്രോയ്ഡ് 'നെയ്യപ്പം' വരുമോ ?

Update: 2018-05-11 03:41 GMT
Editor : admin
ആന്‍ഡ്രോയ്ഡ് 'നെയ്യപ്പം' വരുമോ ?
Advertising

സ്‍മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പിനായുള്ള പേര് കണ്ടെത്താനുള്ള വോട്ടെടുപ്പ് തകൃതിയായി നടക്കുകയാണ്.

സ്‍മാര്‍ട്ട്ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പിനായുള്ള പേര് കണ്ടെത്താനുള്ള വോട്ടെടുപ്പ് തകൃതിയായി നടക്കുകയാണ്. ആന്‍ഡ്രോയ്ഡ് 'എന്‍' വേര്‍ഷന്റെ പൂര്‍ണനാമം നിര്‍ദേശിക്കുന്നതിന് ഓണ്‍ലൈനില്‍ അവസരമൊരുക്കുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാഷ്മലോ... മധുരത്തിന്റെ ചുവടു പിടിച്ച് ഇനി എന്‍ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങുന്ന പലഹാരത്തിന്റെ പേരാണ് പുതിയ പതിപ്പിന് ലഭിക്കുക. പല രാജ്യങ്ങളില്‍ നിന്നായി N എന്ന അക്ഷരത്തില്‍ തുടങ്ങുന്ന വിവിധ തരം മധുര പലഹാരങ്ങളുടെ പേരുകള്‍ ലഭിച്ചു കഴിഞ്ഞു. ഇതില്‍ മലയാളികള്‍ നിര്‍ദേശിക്കുന്നത് കേരളക്കരയുടെ സ്വന്തം 'നെയ്യപ്പം' എന്ന പേരാണ്. 'നെയ്യപ്പം' എന്ന പേര് ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പിന് നല്‍കണമെന്ന സന്ദേശവും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒട്ടേറെ പ്രത്യേകളും സവിഷേഷതകളുമായാണ് ആന്‍ഡ്രോയ്‍ഡ് എന്‍ എത്തുന്നത്. ഈ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആന്‍ഡ്രോയ്ഡ് എന്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News